pulimoottil

ഷിക്കാഗോയില്‍ വെടിവെപ്പ്: ആറുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

ഷിക്കാഗോയില്‍ വെടിവെപ്പ്: ആറുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

ഷിക്കാഗോ: ഷിക്കാഗോ നഗരത്തില്‍ നടന്ന വെടിവെപ്പില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഷിക്കാഗോയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഹംബോള്‍ട്ട് പാര്‍ക്ക് പ്രദേശത്ത് അജ്ഞാതന്‍ ആളുകള്‍ക്ക് നേരെ വെടി ഉതിര്‍ത്ത.് സംഭവം പുലര്‍ച്ചെ രണ്ടോടൊയാണ് ഉണ്ടായതെന്ന് ഷിക്കാഗോ പൊലീസ് അറിയിച്ചു.

പുറത്ത് നില്‍ക്കുകയായിരുന്ന ആളുകള്‍ക്ക് നേരെ അജ്ഞാതനായ പ്രതി തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ നിരവധി പേര്‍ക്ക് വെടിയേറ്റതായി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തിന് ശേഷം പ്രതി രക്ഷപ്പെട്ടതായും ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പ്രതിയെ തിരിച്ചറിയാനും ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താനുമായി അന്വേഷണം പുരോഗമിക്കുകയാണ്.

പ്രാദേശിക മാധ്യമമായ എബിസി ചിക്കാഗോ റിപ്പോര്‍ട്ട് അനസരിച്ച് 911-ലേക്ക് വിളിച്ച ഒരാള്‍ ഏകദേശം 30 വെടിയൊച്ചകള്‍ കേട്ടതായി അറിയിച്ചു. പൊലീസ് റേഡിയോ സന്ദേശങ്ങളുടെ റെക്കോര്‍ഡിംഗ് പ്രകാരം, വീടിന്റെ മുന്‍വശത്തെ വരാന്തയില്‍ നിന്നിരുന്ന അയല്‍വാസിക്കും ഒരു സ്ത്രീക്കും വെടിയേറ്റതായും അദ്ദേഹം അറിയിച്ചിരുന്നു.

വെടിവെപ്പില്‍ 33 ഉം 46 ഉം വയസുള്ള രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും പരിക്കേറ്റ് സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടു.

35 വയസ്സുള്ള ഒരാള്‍ക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെടിയേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 36 വയസ്സുള്ള മറ്റൊരാളും ഒന്നിലധികം തവണ വെടിയേറ്റ് മൗണ്ട് സീനായി ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന് പൊലീസ് അറിയിച്ചു.

Assailant sought in Chicago shooting that left 6 wounded

Share Email
LATEST excelnclexrn
Top