Caritas hospital

ഫോമാ കണ്‍വെന്‍ഷനില്‍ തിളക്കമായി ബെസ്റ്റ് കപ്പിള്‍ കോണ്‍ടെസ്റ്റ്’

ഫോമാ കണ്‍വെന്‍ഷനില്‍ തിളക്കമായി ബെസ്റ്റ് കപ്പിള്‍ കോണ്‍ടെസ്റ്റ്’

ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ് (FOMAA) കണ്‍വെന്‍ഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ബെസ്റ്റ് കപ്പിള്‍ കോണ്‍ടെസ്റ്റ്’ സംഘാടക മികവും മികച്ച ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമാകുന്നു..
വെള്ളിയാഴ്ച വൈകിട്ട് 6.00 മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ മൂന്ന് ഘട്ടങ്ങളാണുള്ളത്. സ്വയം പരിചയപ്പെടുത്തല്‍, ടാലന്റ്‌റ് റൗണ്ട്, ചോദ്യോത്തരം എന്നിവ ഉള്‍പ്പെടുന്ന മൂന്ന് റൗണ്ടുകളിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുക. പങ്കെടുക്കുന്ന ദമ്പതികള്‍ക്ക് അവരുടെ വ്യക്തിത്വവും കഴിവുകളും അവതരണശൈലിയും പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായിരിക്കും ഈ മത്സരം.

ഫോമാ വൈസ് പ്രസിഡന്റ് ശാലു പുന്നൂസ്, മൈക്കിള്‍ ജയ് (മിക്കി), ജോസ്‌മോന്‍ തത്തംകുളംം, ബിന്ദു തോമസ്, ഷൈനി അബൂബക്കര്‍, ഷൈനി ജോസ്, സുമ വര്‍ഗീസ് എന്നിവരാണ് മത്സരത്തിന്റെ സംഘാടകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: 203-482-9123.

‘Best Couple Contest’ Shines at FOMAA Convention

Share Email
Top