pulimoottil

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ മെയിന്‍ സെനറ്റ് മത്സരത്തില്‍ നിന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഗ്രഹാം പ്ലാറ്റ്‌നര്‍ പിന്മാറി

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ മെയിന്‍ സെനറ്റ് മത്സരത്തില്‍ നിന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഗ്രഹാം പ്ലാറ്റ്‌നര്‍ പിന്മാറി

മെയിന്‍: ലൈംഗീകാതിക്രമ ആരോപണത്തിനു പിന്നാലെ യുഎസ് സെനറ്റ് തെരഞ്ഞെടുപ്പില്‍ നിന്നു ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഗ്രഹാം പ്ലാറ്റ്‌നര്‍ ഔദ്യോഗീകമായി പിന്‍മാറി. ആരോപണം ശക്തമായതിനു പിന്നാലെ പ്ലാറ്റ്‌നര്‍ ഏതാനം ദിവസങ്ങള്‍ക്ക് മുമ്പ് പ്രചാരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ച പ്ലാറ്റ്‌നര്‍ വെള്ളിയാഴ്ച സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള ഔദ്യോഗിക രേഖ സമര്‍പ്പിച്ചു. മെയിന്‍ സംസ്ഥാനത്തു നിന്നായിരുന്നു പ്ലാറ്റ്‌നര്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നത്. മെയിന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസിന് അയച്ച സ്ഥാനാര്‍ഥിത്വ പിന്‍വലിക്കല്‍ കത്ത് പ്ലാറ്റ്‌നര്‍ സാമൂഹിക മാധ്യമമായ എക്സിലൂടെ പങ്കുവെച്ചു.
മെയിന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി സ്ഥിരീകരിച്ചു. ഡെമോക്രാറ്റുകള്‍ക്ക് സെനറ്റിലെ ഭൂരിപക്ഷം തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ രാജ്യവ്യാപകമായി ശ്രദ്ധ നേടിയ മത്സരങ്ങളിലൊന്നായിരുന്നു മെയിനിലേത്. കഴിഞ്ഞ ജൂണില്‍ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ 70 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് പ്ലാറ്റ്‌നര്‍ സ്ഥാനാര്‍ഥിയായത്.

ഈ ആഴ്ച ആദ്യം, സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കുമെന്ന് പ്ലാറ്റ്‌നര്‍ തന്റെ പ്രചാരണസംഘത്തെ സ്വകാര്യമായി അറിയിച്ചതായി വിശ്വസനീയ കേന്ദ്രം എബിസി ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് പ്ലാറ്റ്‌നറുടെ പിന്മാറ്റം. അദ്ദേഹത്തിന്റെ പ്രചാരണത്തിന് തുടക്കത്തില്‍ പിന്തുണ നല്‍കിയിരുന്ന സെനറ്റര്‍മാരായ ബെര്‍ണി സാന്‍ഡേഴ്സും എലിസബത്ത് വാറനും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ അദ്ദേഹത്തോട് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച പൊളിറ്റിക്കോ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പ്ലാറ്റ്‌നറുടെ മുന്‍ കാമുകിയായ ജെന്നി റാസികോട്ട് ഗുരുതര ആരോപണം ഉന്നയിച്ചത്.

അഞ്ച് വര്‍ഷം മുമ്പ് ഇരുവരും പ്രണയത്തിലായിരുന്ന സമയത്ത്, പലതവണ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും പ്ലാറ്റ്‌നര്‍ ബലമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് അവര്‍ ആരോപിച്ചത്. ഈ ആരോപണം പ്ലാറ്റ്‌നര്‍ വീണ്ടും നിഷേധിച്ചു. ആരോപണം ‘പൂര്‍ണമായും അസത്യമാണ്’ എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.പ്ലാറ്റ്‌നറുടെ പിന്‍മാറ്റത്തോടെ പുതിയ സ്ഥാനാര്‍ഥിയെ ഡമോക്രാറ്റുകള്‍ക്ക് കണ്ടെത്തേണ്ടി വരും. റിപ്പബ്ലിക്കന്‍ സെനറ്റര്‍ സൂസന്‍ കോളിന്‍സിനെതിരെ മത്സരിക്കാന്‍ പുതിയ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിനായി പാര്‍ട്ടി പ്രതിനിധി സമ്മേളനം വിളിച്ചുചേര്‍ക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.പ്രചാരണം ആരംഭിച്ചതുമുതല്‍ പ്ലാറ്റ്‌നര്‍ നിരവധി വിവാദങ്ങളില്‍പ്പെട്ടിരുന്നു. നിരവധി സ്ത്രീകള്‍ക്ക് ലൈംഗികചുവയോടെയുള്ള സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണവും നാസി പ്രതീകവുമായി ബന്ധപ്പെട്ട ടാറ്റൂ മുന്‍പ് ശരീരത്തില്‍ ഉണ്ടായിരുന്നെന്ന വിവാദവും ഉയര്‍ന്നിരുന്നു.

Democratic candidate Graham Plattner has withdrawn from the Maine Senate race following allegations of sexual misconduct.

Share Email
LATEST excelnclexrn
Top