വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് രണ്ടാം വട്ടം അമേരിക്കന്‍ പ്രസിഡന്റായി അദികാരമേറ്റെടുത്ത് 18 മാസത്തിനുള്ളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്. ഭരണത്തിന്റെ ആദ്യ 18 മാസത്തിനിടെ സെനറ്റിന്റെ അംഗീകാരത്തോടെ നിയമിതരായ 27 ഉന്നത ഉദ്യോഗസ്ഥരാണ് സ്ഥാന മൊഴിഞ്ഞതെന്ന് ഫെഡറല്‍ ഭരണസംവി ധാനത്തിന്റെ കാര്യക്ഷമത വിലയിരുത്തുന്ന നിഷ്പക്ഷ സംഘടനയായ പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ പബ്ലിക് സര്‍വീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ പ്രസിഡന്റുമാരുടെ ചരിത്രം പരിശോ ധിച്ചാല്‍ ഭരണമേറ്റ് ആദ്യ 18 മാസത്തിനിടെ ഇത്രയധികം സെനറ്റ് അംഗീകാരമുള്ള ഉദ്യോഗസ്ഥ ര്‍ സ്ഥാനമൊഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ നിരന്തര മാറ്റങ്ങളുടെ പേരില്‍ വിമര്‍ശനം നേരിട്ട ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇതേ കാലയളവില്‍ 11 പേര്‍ മാത്രമാണ് പദവി ഒഴിഞ്ഞിരുന്നത്.
ആകെ 13 കാബിനറ്റ് വകുപ്പുകളെയാണ് ഉദ്യോഗസ്ഥരുടെ പടിയിറക്കം ഇത്തവണ ബാധിച്ചത്. ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം, അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി, തൊഴില്‍ സെക്രട്ടറി ലോറി ഷാവസ്-ഡിറെമര്‍ എന്നിവരുള്‍പ്പെടെ മൂന്ന് കാബിനറ്റ് സെക്രട്ടറിമാ രും സ്ഥാനമൊഴിഞ്ഞവരില്‍ ഉള്‍പ്പെടുന്നു. നേവി സെക്രട്ടറി ജോണ്‍ ഫീലനും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ സൂസന്‍ മൊണാരസും രാജിവെച്ച പ്രമുഖ ഉദ്യോഗസ്ഥരാണ്.
‘ഇത് വെറും ഉദ്യോഗസ്ഥരുടെ മാറ്റമല്ല, അധികാരത്തിന്റെ കേന്ദ്രീകരണവുമാണെന്നാണ് പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ പബ്ലിക് സര്‍വീസിലെ ക്രിസ് പൈപ്പറിന്റെ വിലയിരുത്തല്‍. ഇത്രയും വലിയ തോതിലുള്ള ഒഴിവുകള്‍ സെനറ്റിന്റെ അംഗീകാരമില്ലാതെ താല്‍ക്കാലിക ചുമത ലയിലുള്ള ഉദ്യോഗസ്ഥരെ ആശ്രയിക്കേണ്ട സാഹചര്യം സൃഷ്ടിക്കുമെന്നും അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഒഴിഞ്ഞ സ്ഥാനങ്ങള്‍ നികത്തുന്നതിലും ട്രംപ് ഭരണകൂടം വേണ്ടത്ര വേഗം കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ആദ്യ ഭരണകാലത്തേക്കാള്‍ പോലും കുറവ് ആളുകളെയാണ്് സെനറ്റിന്റെ അംഗീകാരത്തിനായി ട്രംപ് നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. യു.എസ്. അറ്റോര്‍ണിമാര്‍, യു.എസ്. മാര്‍ഷലുകള്‍, അംബാസഡര്‍മാര്‍ എന്നിവരുടെ നിയമനങ്ങളോ രാജികളോ ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
അതേസമയം, റിപ്പോര്‍ട്ടിനെ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. ട്രംപിന്റെ കാബിനറ്റാണ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കഴിവുറ്റ സംഘമെന്ന് വൈറ്റ് ഹൗസ് വക്താവ് ഒലിവിയ വെയില്‍സ് പ്രതികരിച്ചു. അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്തല്‍, മധ്യവര്‍ഗത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവ്, 1900-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കൊലപാതക നിരക്ക് എന്നിവ ഉള്‍പ്പെടെ ഭരണകൂടം മികച്ച നേട്ടങ്ങള്‍ കൈവ രിച്ചിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയം നടപ്പാ ക്കുന്നതില്‍ ഭരണകൂടം പ്രതിബദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Departure of top officials deals a blow to Trump; 27 high-ranking officials have left within 18 months of his second term.
















