pulimoottil

എക്സ് പ്രീമിയം, പ്രീമിയം പ്ലസ് സബ്‌സ്‌ക്രൈബര്‍മാര്‍ക്കായി എക്‌സ് മണി പ്ലാറ്റ്‌ഫോമുമായി ഇലോണ്‍ മസ്‌ക്

എക്സ് പ്രീമിയം, പ്രീമിയം പ്ലസ് സബ്‌സ്‌ക്രൈബര്‍മാര്‍ക്കായി എക്‌സ് മണി പ്ലാറ്റ്‌ഫോമുമായി ഇലോണ്‍ മസ്‌ക്

വാഷിംഗ്ടണ്‍; ലോക കോടീശ്വരനും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ ഉടമയുമായ ഇലോണ്‍ മസ്‌ക് എക്‌സ് പ്രീമിയം, പ്രീമിയം പ്ലസ് സബ്‌സ്‌ക്രൈബര്‍മാര്‍ക്കായി എക്‌സ് മണി എന്ന പുതിയ സേവനം ആരംഭിക്കുന്നു. പേമെന്റ്, ബാങ്കിംഗ് എന്നിവയ്ക്ക് ആറു ശതമാനം വരെ പലിശയുമായാണ് പുതിയ പ്ലാറ്റ്‌ഫോമിന്റെ പ്രഖ്യാപനം.

സോഷ്യല്‍ മീഡിയ, പണമിടപാട്, ദൈനംദിന ബാങ്കിംഗ് എന്നിവയെ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ഏകോപിപ്പിക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ ഏറ്റവും വലിയ നീക്കങ്ങളിലൊന്നായാണ് ഈ സേവനത്തിന്റെ അവതരണം വിലയിരുത്ത പ്പെടുന്നത്.ആപ്പില്‍ നിന്ന് പുറത്തുപോകാതെ തന്നെ ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍, പിയര്‍-ടു-പിയര്‍പണമിടപാട്, വിസ ഡെബിറ്റ് കാര്‍ഡ്, ഡയറക്ട് ഡെപ്പോസിറ്റ് എന്നിവ നടത്താനാകും.
ഉപയോക്താക്കള്‍ക്ക് മറ്റൊരു എക്സ് ഉപയോക്താവിന് അവരുടെ ഹാന്‍ഡില്‍ ഉപയോഗിച്ച് ട്രാന്‍സ്ഫര്‍ ഫീസില്ലാതെ പണം അയയ്ക്കാം. കൂടാതെ ബില്ലുകള്‍ അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ഇതിലൂടെ നടത്താന്‍ കഴിയും. എക്‌സ് കാര്‍ഡ് എന്ന സംവിധാം ഉപയോഗിച്ചുള്ള പര്‍ച്ചേസിനു മൂന്നു ശതമാനം കാഷ്ബാക്ക്, വിദേശ ഇടപാട് ഫീസ് ഇല്ലാത്ത സൗകര്യം, സൗജന്യ എടിഎം പിന്‍വലിക്കല്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.

പാസ്വേഡിന് പകരം പാസ്‌കീ അടിസ്ഥാ നമാക്കിയുള്ള സുരക്ഷാ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കാനും ചില പേയ്മെന്റുകള്‍ക്ക് അധിക സ്ഥിരീകരണം ഏര്‍പ്പെടുത്താനും ഉപയോക്താ ക്കള്‍ക്ക് കഴിയും.പ്രീമിയം+ സബ്സ്‌ക്രൈ ബര്‍മാര്‍ ക്ക് യോഗ്യമായ നിക്ഷേപങ്ങള്‍ക്ക് പരമാവധി 6 ശതമാനം വാര്‍ഷിക പലിശ ലഭിക്കും ..പ്രീമിയം സബ്സ്‌ക്രൈബര്‍മാര്‍ക്കും ഡയറക്ട് ഡെപ്പോ സിറ്റ് നിബന്ധനകള്‍ പാലിച്ചാല്‍ ഇതേ നിരക്കില്‍ പലിശ ലഭ്യമാകും.എക്സ് സ്വയം ഒരു ബാങ്കായി അല്ല പ്രവര്‍ത്തിക്കുന്നത്.  ഉപയോക്താക്കളുടെ നിക്ഷേപ അക്കൗണ്ടുകള്‍ ന്യൂജഴ്സി ആസ്ഥാന മായുള്ള ക്രോസ് റിവര്‍ ബാങ്ക് അക്കൗ ണ്ട് വഴിയാണ് കൈകാര്യം ചെയ്യുന്നത്.

നിലവില്‍ 41 സംസ്ഥാനങ്ങളിലും വാഷിംഗ്ടണ്‍ ഡി.സിയിലും എക്സ് പേയ്മെന്റ്‌സിന് മണി ട്രാന്‍സ്മിറ്റര്‍ ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ന്യൂയോര്‍ക്ക്, മസാച്യുസെറ്റ്‌സ് സംസ്ഥാനങ്ങളില്‍ ഇപ്പോഴും അനുമതി ലഭിച്ചിട്ടില്ല.

Elon Musk to launch ‘X Money’ platform for X Premium and Premium Plus subscribers.

Share Email
LATEST excelnclexrn
Top