swayamvara
pulimoottil

ഫോമാ സെന്‍ട്രല്‍ റീജിയന്‍ സ്‌കോളര്‍ഷിപ് വിതരണം നടത്തി

ഫോമാ സെന്‍ട്രല്‍ റീജിയന്‍ സ്‌കോളര്‍ഷിപ് വിതരണം നടത്തി

ചിക്കാഗോ : അമേരിക്കന്‍ മലയാളി സംഘടനകളുടെ നാഷണല്‍ഫെഡറേഷന്‍ ആയ ഫോമയുടെ സെന്‍ട്രല്‍ റീജിയന്‍ ഇതാദ്യമായിനടപ്പാക്കിയ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്‌വിതരണം 2026 ജൂലൈ 17 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ചിക്കാഗോ
മലയാളീ അസോസിയേഷന്‍ ഹാളില്‍ വെച്ച് നടന്നു .

വ്യത്യസ്തങ്ങളായ പ്രവര്‍ത്തന പരിപാടികളുമായി എപ്പോഴും മറ്റ്‌റീജിയനുകള്‍ക്ക് തന്നെ മാതൃകയാകുന്ന സെന്‍ട്രല്‍ റീജിയന്‍ ഇത്തവണഗ്രാജ്വറ്റ് ചെയ്ത പന്ത്രണ്ടാം ക്ളാസ്സ് വിദ്യാര്‍ത്ഥികളില്‍ ഏറ്റവും മികച്ചഏഴു പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍ കിയതെന്ന് സെന്‍ട്രല്‍ റീജിയന്‍വൈസ് പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്‍,സെക്രട്ടറി അച്ചന്‍കുഞ്ഞ്മാത്യു ,പി ആര്‍ ഓ ബിജു മുണ്ടക്കല്‍ എന്നിവര്‍ അറിയിച്ചു .റേച്ചല്‍ ജെ വര്ഗീസ് ഒന്നാം സ്ഥാനവും രാഹുല്‍ വര്‍മ്മ രണ്ടാം സ്ഥാനവുംകരസ്ഥമാക്കി .

ഐശ്വര്യ നായര്‍ ,തെരേസ ജെയിന്‍ ലൂയിസ് എന്നിവര്‍മൂന്നാം സ്ഥാനം പങ്കിട്ടു .ജിയോ എസ് കോരേത് ,സ്‌നേഹ ജോര്‍ജ്,അല്‍വിന ജോസഫ് എന്നിവരും സമ്മാനങ്ങള്‍ക്ക് അര്‍ഹരായി .കമ്മ്യൂണിറ്റി ലീഡറും സംഗീതസംവിധായികയും മാധ്യമ സംരംഭകയുമായലിസി കെ. ഫെര്‍ണാണ്ടസിന് സെന്‍ട്രല്‍ റീജിയന്റെ പ്രത്യേകപുരസ്‌കാരം നല്‍കി അവരെ ആദരിച്ചു.ചിക്കാഗോ മലയാളിഅസോസിയേഷന്‍ പ്രസിഡണ്ട് ജോസ് മണക്കാട്ട് ,രഞ്ജന്‍
എബ്രഹാം,ജോണ്‍പാട്ടപതി,സണ്ണി വള്ളിക്കളം എന്നിവര്‍ ആശംസകള്‍നേര്‍ന്നു .

പരിപാടിയുടെ കോ കോര്‍ഡിനേറ്റര്‍മാരായ ഡോ .ജീന്‍ പുത്തന്‍പുരക്കല്‍,സന്തോഷ് കാട്ടൂക്കാരന്‍ ,കാല്‍വിന്‍ കവലക്കല്‍,വര്ഗീസ് തോമസ് ,ഫോമാസെന്‍ട്രല്‍ റീജിയന്‍ ഭാരവാഹികളായ ആന്റോ കവലക്കല്‍,ജോര്‍ജ് മാത്യു,ജോസി കുരിശിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സാറ അനില്‍ എം സി ആയിരുന്ന യോഗത്തില്‍ സെക്രട്ടറി അച്ചന്‍കുഞ്ഞ്മാത്യു വിജയികളെ പ്രഖ്യാപിച്ചു .സെന്‍ട്രല്‍ റീജിയന്‍ വൈസ് പ്രസിഡന്റ്‌ജോണ്‍സന്‍ കണ്ണൂക്കാടന്‍,സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു,ജോണ്‍പാട്ടപതി,ജോര്‍ജ് മാത്യു ,ജെയിംസ് പുത്തന്‍പുരയില്‍,ഷൈനി ഹരിദാസ് എന്നിവര്‍സമ്മാന ദാനം നിര്‍വ്വഹിച്ചു .സ്‌പോണ്‍സര്‍മാരായ കിഷോര്‍ ,സജീന മാത്യു ,ഡോ .എബി ,ടോം സണ്ണി ,ഫിലിപ്പ് പുത്തന്‍പുരയില്‍,ആഗ്‌നെസ് മാത്യു,ഡോ .പോള്‍ ,സുമ സിറിയക്,സിബി കാക്കനാട് എന്നിവര്‍ക്കും പങ്കെടുത്ത എല്ലാവര്ക്കും ജോര്‍ജ്
മാത്യു കൊട്ടുകാപ്പള്ളി നന്ദി രേഖപ്പെടുത്തി.

FOMAA Central Region Scholarship Distribution Held

Share Email
LATEST excelnclexrn
More Articles
Top