swayamvara
pulimoottil

ഫോമാ ഒന്‍പതാം കണ്‍വെന്‍ഷന് ഹൂസ്റ്റണിന്റെ മണ്ണില്‍ തിരിതെളിഞ്ഞു: അമേരിക്കയിലെ മലയാളി മനസുകളെ കൂട്ടിയോജിപ്പിക്കാന്‍ ഫോമ ചെയ്യുന്നത് വലിയ സേവനം: വി.ടി ബല്‍റാം

ഫോമാ ഒന്‍പതാം കണ്‍വെന്‍ഷന് ഹൂസ്റ്റണിന്റെ മണ്ണില്‍ തിരിതെളിഞ്ഞു: അമേരിക്കയിലെ മലയാളി മനസുകളെ കൂട്ടിയോജിപ്പിക്കാന്‍ ഫോമ ചെയ്യുന്നത് വലിയ സേവനം: വി.ടി ബല്‍റാം

ഹൂസ്റ്റണ്‍: ഫോമാ ജന്മം കൊണ്ട അതേ ഹൂസ്റ്റണിന്റെ മണ്ണില്‍ ഫോമയുടെ ഒന്‍പതാം അന്താരാഷ്ട്ര സമ്മേളനത്തിന് തിരിതെളിഞ്ഞു. സാംസ്‌കാരിക ഘോഷയാത്രയ്ക്ക് ശേഷം പൊതുസമ്മേളനത്തിന് തുടക്കമായി. അമേരിക്കയിലെ മലയാളി മനസുകളെ കൂട്ടിയോജിപ്പിക്കാന്‍ ഫോമ ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്നു തൃത്താല എംഎല്‍എ വി.ടി ബല്‍റാം പറഞ്ഞു. ഹൂസ്റ്റണിലെ വിന്‍ധം ഹോട്ടലില്‍ ഫോമയുടെ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കന്‍ മലയാളികള്‍ കേരളത്തിനു നല്‍കുന്ന സേവനങ്ങള്‍ ഏറെ വലുതാണ്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഫോമ കേരളത്തില്‍ നടത്തിവരുന്നു. ഇവയെല്ലാം ഏറെ പ്രശംസനീ യമാണ്, ഫോമയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ അഭിമാനിക്കുന്ന തായി ബല്‍റാം കൂട്ടിച്ചേര്‍ത്തു. ഫോമയ്ക്കുള്ളത് മാതൃകാപരമായ അഭിമാനകരമായ പാരമ്പര്യമാണ് . ഇതിന്റെ തുടക്കക്കാര്‍ കാട്ടിത്തന്ന പാതയിലൂടെ അമേരിക്ക എന്ന മഹാരാജ്യത്ത് മലയാളി മനസുകളെ കൂട്ടിയോചിപ്പിക്കുക എന്ന സാംസ്‌കാരിക ദൗത്യമാണ് ഫോമ നിറവേറ്റുന്നത്. മലയാളികളുടെ മനസിനെ കൂട്ടിയോജിപ്പിക്കുന്നതിന്റെ പ്രതിഫലനമാണ് ഫോമയുടെ വിജയം. ഇവിടേയ്ക്ക് കുടിയേറിയ മലയാളികളുടെ മൂന്നാം തലമുറിലേക്ക് മലയാളികളുടെ സാംസ്‌കാരിക വളര്‍ച്ച കാട്ടിക്കൊടുക്കാന്‍ ഫോമ നടത്തുന്ന സേവനം ഏറെ പ്രധാനപ്പെട്ടതാണെന്നും ബല്‍റാം പറഞ്ഞു.

തെരഞ്ഞെടുപ്പ് ചൂട് വീറും വാശിയോടെയുമാണ് നടക്കുന്നത്. അപ്പോഴും അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ പരസ്പരം ഉള്‍ക്കൊള്ളാനുള്ള തിരിച്ചറിവിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടി്‌ച്ചേര്‍ത്തു.മുന്‍ ആരോഗ്യമvന്ത്രി കെ.കെ ഷൈലജ, ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ ഗ്രാന്റ് സ്‌പോണ്‍സര്‍മാരായ സാജന്‍ വര്‍ഗീസ് മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് ഫോമാ എക്‌സിക്യൂട്ടീവ് ടീം അംഗങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ സന്നിഹിതരായിരുന്നു.

ഫോമ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലോക മലയാളികള്‍ക്ക് മാതൃക: ബേബി മണക്കുന്നേല്‍

ഫോമ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലോക മലയാളികള്‍ക്ക് മാതൃകയാണെന്നു ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു. ഒന്‍പതാം നാഷ്ണല്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ലോകത്തിലെ എല്ലാ മലയാളികളും ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഭരണസമിതിയുടെ ഒരുമയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി ഫോമാ വലിയ ഒരു പ്രസ്ഥാനമായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ ഭരണ സമിതിയുടെ കാലത്ത് നിരവധി ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ ഫോമാ സംഘടിപ്പിച്ചതായി ട്രഷറര്‍ സിജില്‍ പാലക്കലോടി പറഞ്ഞു.കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ബാധിതരായവര്‍ക്ക് വീല്‍ ചെയറുകള്‍ നല്‍കി. ഉരുള്‍പൊട്ടലില്‍ ദുരിരം അനുഭവിച്ച വയനാട്ടില്‍ സഹായവുമായി ഫോമാ ഓടിയെത്തി. കൊല്ലത്തെ അദിവാസി സമൂഹത്തിനായി സ്വയം തൊഴില്‍ പദ്ധതികള്‍ നടപ്പിലാക്കി. തൃശൂരും മാവേലിക്കരയിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. വിമന്‍സ് ഫോറം സമ്മിറ്റ് ഫിലാഡല്‍ഫിയയില്‍ നടത്തി, താമ്പായില്‍ വച്ച് യൂത്ത് സമ്മിറ്റ് നടത്തി. കഴിഞ്ഞ പോകുന്ന രണ്ടു വര്‍ഷം ഏറെ ഫലപ്രദമായി ഒരുമയോടെ ഒട്ടേറെ കാര്യങ്ങള്‍ സമൂഹത്തിന് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ ഭരണസമിതിയുടെ കാലത്ത് നിരവധി സാമൂഹിക – ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നു മാത്രമല്ല യുഎസ് മുഴുവന്‍ ഉള്ള മലയാളികളുമായി ഊഷ്മളമായ സൌഹൃദ ബന്ധം സ്ഥാപിക്കാന്‍ ഫോമാ വഴി തുറന്നെന്ന് വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്. ഏകോദര സഹോദരങ്ങളെ പോലെ ഒറ്റക്കെട്ടായി ഭരണസമിതി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.ഈ കണ്‍വന്‍ഷന്‍ ഒരുമയുടേയും ആഘോഷം മാത്രമല്ല കേരളത്തിന്റെ സാംസ്‌കാരിക കൂട്ടായ്മയുടെ കരുത്തിന്റെ വിളംബരം കൂടിയാണ് കൊണ്ടാടുന്നതെന്ന് ജോയിന്റ് ട്രഷറര്‍ പോള്‍ ജോസ് പറഞ്ഞു. സമൂഹത്തിന്റെ നിരവധി തലങ്ങളില്‍ ഫോമായുടെ കരങ്ങള്‍ എത്തയിട്ടുണ്ട്. ആ ജൈത്ര തുടരുകയുമാണ് അദ്ദേഹം പറഞ്ഞു.

ഫോമാ കണ്‍വന്‍ഷന് ജഡ്ജ് ജൂലി മാത്യു കണ്‍വന്‍ഷന് ആശംസകള്‍ നേര്‍ന്നു

യുഎസിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും മലയാളികള്‍ അവരുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ടെന്നും അതിനൊപ്പം അവരുടെ ആവശ്യങ്ങളും വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അവരുടെ പ്രതിനിധ്യം രാഷ്ട്രീയ – സാമൂഹിക മണ്ഡലങ്ങളില്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍ പറഞ്ഞു. കുടിയേറി വന്നവരുടെ മൂന്നാം തലമുറയും നാലാം തലമുറയുമൊക്കെയാണ് ഇപ്പോള്‍ അമേരിക്കയിലുള്ളത് . അമേരിക്കയുടെ മുഖ്യധാരയിലേക്ക് നമ്മുടെ സമൂഹം കടന്നു വരണം അതിനായി പ്രവര്‍ത്തിക്കണം. അദ്ദേഹം പറഞ്ഞു.

ഫോമായുടെ ലിറ്റററി മാഗസിനായ അക്ഷര കേരളത്തിന്റെ പുതിയ പ്രിന്റ് പതിപ്പിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. ചീഫ് എഡിറ്റര്‍ തമ്പി ആന്റണി അക്ഷരകേരളത്തെ സദസ്സിന് പരിചയപ്പെടുത്തി. ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍,കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ജിജു കുളങ്ങര, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍ കുമാരന്‍, ആര്‍വിപി ബിജു ലോസണ്‍, വിമന്‍സ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ സ്മിത നോബിള്‍ , ഗ്രാന്റ് സ്പോണ്‍സര്‍മാരായ സാജന്‍ വര്‍ഗീസ് മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ്, ഡോ.ഫ്രീമു, ഐപിസിഎന്‍എ പ്രസിഡന്റ് രാജു പള്ളത്ത് ,ഫോമാ എക്സിക്യൂട്ടീവ് ടീം അംഗങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

FOMAA Convention Kicks Off in Houston:
FOMAA Performs a Great Service by Uniting the Malayali Community in America – V.T. Balram

Share Email
LATEST excelnclexrn
Top