pulimoottil

തങ്ങളുടെ കപ്പലിനു  നേരെ യുക്രയിൻ  നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ

തങ്ങളുടെ കപ്പലിനു  നേരെ യുക്രയിൻ  നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ

ടെഹ്റാൻ: തങ്ങളുടെ കപ്പലിനു നേർക്ക്  കാസ്‌പിയൻ കടലിൽ  യുക്രെയ്ൻ നടത്തിയ ആക്രമണത്തിന തിരിച്ചടി നൽകുമെണ്  ഇറാൻ. യുക്രയിന്റെ ആക്രമണത്തിനു മറുപടി നൽകുമെന്നു

 ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാധി. . യുക്രെയ്നിന്റെ നടപടിയോടെ   യുഎസ്– ഇറാൻ സംഘർഷം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുന്ന സ്ഥിതിയായി..    

 ഇതിനിടയിൽ ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി എണ്ണ ടാങ്കർ തകർന്നു. ഇറാൻ നിശ്ചയിച്ചുനൽകിയ പാത വിട്ടു സഞ്ചരിച്ച കപ്പലാണു തകർന്നതെന്ന് ഇറാനിലെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ചെങ്കടലിൽ 2 സൗദി എണ്ണ ടാങ്കറുകൾക്കെതിരെ നേരെ വീണ്ടും ഹൂതി വിമതരെന്നു കരുതുന്നവരുടെ ആക്രമണമുണ്ടായി.

,അമേരിക്ക   വെടിനിർത്തൽ തുടർന്നാൽ  തങ്ങളും സമാധാനം പാലിക്കുമെന്ന്  ഇറാൻ വ്യക്തമാക്കി. 15 ദിവസം നീണ്ട വ്യോമാക്രമണം നിർത്തിവയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. നയതന്ത്രശ്രമ ങ്ങൾക്കായാണ് വെടിനിർത്ത ലെന്നാണു യുഎസ് നിലപാട്. എന്നാൽ മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, യുഎസ് നിലപാടിൽ ശുഭാപ്തിവിശ്വാസമില്ലെന്ന് ഇറാൻ അറിയിച്ചു. 

Iran vows to retaliate for the attack carried out by Ukraine on an Iranian ship.

Share Email
LATEST excelnclexrn
Top