pulimoottil

ഹോർമുസ് കടലിടുക്കിൽ ആശയക്കുഴപ്പം തുടരുന്നു; കപ്പൽ ഗതാഗതം സാധ്യമല്ലെന്ന് ഇറാൻ, തുറന്നുകിടക്കുകയാണെന്ന് അമേരിക്ക

ഹോർമുസ് കടലിടുക്കിൽ ആശയക്കുഴപ്പം തുടരുന്നു; കപ്പൽ ഗതാഗതം സാധ്യമല്ലെന്ന് ഇറാൻ, തുറന്നുകിടക്കുകയാണെന്ന് അമേരിക്ക

മസ്കറ്റ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെച്ചൊല്ലി ഇറാനും അമേരിക്കയും പരസ്പരവിരുദ്ധമായ പ്രസ്താവനകൾ പുറപ്പെടുവിച്ചതോടെ തന്ത്രപ്രധാനമായ ഈ ജലപാതയെക്കുറിച്ചുള്ള ആശയക്കുഴപ്പം കനക്കുന്നു. കടലിടുക്ക് തുറന്നുകിടക്കുകയാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി തൊട്ടുപിന്നാലെ, ഇതിലൂടെയുള്ള കപ്പൽ ഗതാഗതം നിലവിൽ സാധ്യമല്ലെന്ന് വ്യക്തമാക്കി ഇറാന്റെ ഔദ്യോഗിക അതോറിറ്റി രംഗത്തെത്തി.

പുതിയ ഗതാഗത നിയമങ്ങളുടെ മേൽനോട്ട ചുമതലയുള്ള പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റിയാണ് സമൂഹമാധ്യമമായ എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. മേഖലയിൽ യു.എസ് സൈന്യം നടത്തുന്ന നിയമവിരുദ്ധമായ നീക്കങ്ങൾ കാരണമാണ് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടിരിക്കുന്നതെന്നാണ് ഇറാന്റെ വാദം.

മേഖലയിൽ എത്രയും വേഗം സ്ഥിരതയും സമാധാനവും തിരിച്ചുവരുന്ന മുറയ്ക്ക് മാത്രമേ കപ്പലുകളുടെ യാത്രാ അപേക്ഷകൾ ഇനി പരിശോധിക്കുകയുള്ളൂവെന്നും, നിശ്ചയിച്ചിട്ടുള്ള സമയക്രമം അനുസരിച്ച് ആവശ്യമായ അനുമതികൾ നൽകുമെന്നും ഇറാനിയൻ അതോറിറ്റി കൂട്ടിച്ചേർത്തു. നേരത്തെ ഒമാന്റെ തെക്കൻ പാതയിലൂടെ ഇരുവശങ്ങളിലേക്കുമുള്ള കപ്പൽ ഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്ന് അമേരിക്കൻ നാവികസേന സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇതിന് തൊട്ടുപിന്നാലെ ഇറാൻ നിലപാട് കടുപ്പിച്ചതോടെ രാജ്യാന്തര തലത്തിൽ കപ്പൽ ഗതാഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും വർദ്ധിച്ചിരിക്കുകയാണ്.

Share Email
LATEST excelnclexrn
Top