ഡാളസ്: കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 29-ാമത് യുണൈറ്റഡ് ഗോസ്പല്‍ കണ്‍വെന്‍ഷന്‍ (സംയുക്ത സുവിശേഷ കണ്‍വെന്‍ഷന്‍) 2026 ആഗസ്റ്റ് 7, 8, 9 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും. ഇര്‍വിംഗിലുള്ള സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചാണ് (1627 E. Shady Grove Rd. Irving, TX 75060) ഇത്തവണത്തെ കണ്‍വെന്‍ഷന് ആതിഥേയത്വം വഹിക്കുന്നത്.
2026 ആഗസ്റ്റ് 7, 8, 9 എല്ലാ ദിവസവും വൈകുന്നേരം 6:00 മണി മുതല്‍ രാത്രി 9:00 മണി വരെ നടക്കുന്ന കണ്‍വെന്‍ഷനില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. അബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത വചനശുശ്രൂഷ നയിക്കും.
ലൂക്കോസ് 15-ാം അധ്യായത്തെ ആസ്പദമാക്കിയുള്ള ‘Loss & Redemption’ (നഷ്ടവും വീണ്ടെടുപ്പും) എന്നതാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ ചിന്താവിഷയം.
ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഏരിയയിലെ 20 ഓളം വരുന്ന വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ഈ കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള കെ.ഇ.സി.എഫ് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
പ്രസിഡന്റ്: വെരി റവ. രാജു ഡാനിയേല്‍ കോര്‍-എപ്പിസ്‌കോപ്പ,വൈസ് പ്രസിഡന്റ്: റവ. ഫാ. ബേസില്‍ അബ്രഹാം,ജനറല്‍ സെക്രട്ടറി: മിസ്റ്റര്‍ അലക്‌സ് അലക്‌സാണ്ടര്‍,ട്രഷറര്‍: മിസ്റ്റര്‍ അലക്‌സ് പള്ളിവതുക്കല്‍,ജോണ്‍ തോമസ്, മിസ്സിസ് ലിന്‍ഡ സൈമണ്‍ മാത്യു,റവ . ഫാ. എബ്രഹാം വി. സാംസണ്‍, റവ. ഫാ. ബിന്‍സ് ചേത്തലില്‍, റവ. ഫാ. ബൈജു ഈപ്പന്‍, റവ. ഫാ. മാര്‍ട്ടിന്‍ ബാബു, റവ. ഫാ. പോള്‍ സി. തോറ്റക്കാട്ട് എന്നിവരുള്‍പ്പെടെയുള്ള വിപുലമായ കമ്മിറ്റിയാണ് കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.
ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ ശുശ്രൂഷകള്‍ റെഡ് സ്റ്റുഡിയോയുടെ സഹകരണത്തോടെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകള്‍ വഴി തത്സമയം (Livestream) സംപ്രേഷണം ചെയ്യുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡാളസിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും ഈ അനുഗ്രഹീത കണ്‍വെന്‍ഷനിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
KECF Joint Gospel Convention in Dallas from August 7 to 9
















