pulimoottil

അന്തരിച്ച ലിൻഡ്സി ഗ്രഹാമിന് പകരം സെനറ്റിലേക്ക് മത്സരരംഗത്തിറങ്ങാൻ സഹോദരി ഡാർലിൻ ഗ്രഹാം

അന്തരിച്ച  ലിൻഡ്സി ഗ്രഹാമിന് പകരം സെനറ്റിലേക്ക് മത്സരരംഗത്തിറങ്ങാൻ സഹോദരി ഡാർലിൻ ഗ്രഹാം


വാഷിംഗ്ടൺ: അന്തരിച്ച യു.എസ്. സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ സഹോദരിയും നിലവിലെ ഇടക്കാല സെനറ്ററുമായ ഡാർലിൻ ഗ്രഹാം, തന്റെ സഹോദരന്റെ സൗത്ത് കരോലിനയിലെ സീറ്റിലേക്ക് ഒരു പൂർണ്ണ കാലാവധി ലക്ഷ്യമിട്ട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. 

ഫൊക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താൻ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടക്കുകയാണെന്ന് അവർ സ്ഥിരീകരിച്ചത്.  സഹോദരന്റെ വിയോഗത്തെത്തുടർന്ന് താൽക്കാലികമായാണ് ഡാർലിൻ ഗ്രഹാമിനെ കഴിഞ്ഞ ആഴ്ച സെനറ്ററായി നിയമിച്ചത്. എന്നാൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അവർ പൂർണ്ണ കാലാവധിയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചത്.  ഓഗസ്റ്റ് 11-നാണ് സൗത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ പ്രൈമറി പോളിംഗ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പത്രികാ സമർപ്പണം ചൊവ്വാഴ്ച ആരംഭിക്കും.  

Share Email
LATEST excelnclexrn
More Articles
Top