pulimoottil

മുഖ്യമന്ത്രി വിജയ് കരൂരിൽ എത്തും മുന്നെ സെന്തിൽ ബാലാജി അകത്താകുമോ? സമൻസിന് പിന്നാലെ ലുക്കൗട്ട് നോട്ടീസും; കോഴ വാഗ്ദാന കേസിൽ അടിയന്തര നടപടി

മുഖ്യമന്ത്രി വിജയ് കരൂരിൽ എത്തും മുന്നെ സെന്തിൽ ബാലാജി അകത്താകുമോ? സമൻസിന് പിന്നാലെ ലുക്കൗട്ട് നോട്ടീസും; കോഴ വാഗ്ദാന കേസിൽ അടിയന്തര നടപടി

ടിവികെ (തമിഴക വെട്രി കഴകം) എംഎൽഎയ്ക്ക് കോഴ വാഗ്ദാനം ചെയ്ത കേസിൽ മുൻ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിക്കും സഹോദരൻ അശോക് കുമാറിനുമെതിരെ ചെന്നൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവർക്കും പോലീസ് സമൻസ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നീക്കം. സെന്തിൽ ബാലാജിയെ വീണ്ടും നിയമക്കുരുക്കിൽ പെടുത്താനുള്ള ശക്തമായ ശ്രമങ്ങളാണ് പോലീസ് ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമൻസ് കഴിഞ്ഞ ദിവസം കരൂരിലെ വീട്ടിലെത്തി സെന്തിൽ ബാലാജിയുടെ പിതാവിന് പോലീസ് കൈമാറിയിരുന്നു. ഇതിനിടെ, മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയ് കരൂരിൽ എത്തുന്നതിന് മുൻപായി സെന്തിൽ ബാലാജിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന അഭ്യൂഹങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമായിട്ടുണ്ട്. സമൻസ് നൽകിയതിന് പിന്നാലെ ലുക്കൗട്ട് നോട്ടീസ് കൂടി പുറപ്പെടുവിച്ചതോടെ പോലീസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Lookout notice issued against Senthil Balaji in bribe-offering case involving TVK MLA

Share Email
LATEST excelnclexrn
More Articles
Top