pulimoottil

മറനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് കണ്‍വെന്‍ഷന്‍ ജൂലൈ 23 മുതല്‍ 26 വരെ

മറനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് കണ്‍വെന്‍ഷന്‍ ജൂലൈ 23 മുതല്‍ 26 വരെ

ബാല്‍ച്ച് സ്പ്രിംഗ്‌സ് (ടെക്‌സാസ്): മാറനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിന്റെ 2026-ലെ വാര്‍ഷിക ജനറല്‍ കണ്‍വെന്‍ഷന്‍ ജൂലൈ 23 മുതല്‍ 26 വരെ മാറനാഥാ മന്ദിരത്തില്‍ വെച്ച് നടക്കും. ആത്മീയ നവീകരണത്തിനും പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും ദൈവവചന ശ്രവണത്തിനും പ്രാധാന്യം നല്‍കുന്ന ഈ കണ്‍വെന്‍ഷനില്‍ രാവിലെ 10:00 മുതല്‍ 12:00 വരെയും, വൈകിട്ട് 7:00 മുതല്‍ 9:00 വരെയും യോഗങ്ങള്‍ നടക്കും.

കണ്‍വെന്‍ഷനില്‍ പാസ്റ്റര്‍ പ്രകാശ് മാത്യൂസ്, ഡോ. ഷിബു തോമസ്, പാസ്റ്റര്‍ പ്രിന്‍സ് റാന്നി എന്നിവര്‍ മുഖ്യ സന്ദേശങ്ങള്‍ നല്‍കും. ഡാളസ്‌ഫോര്‍ട്ട് വര്‍ത്ത് മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും വിശ്വാസികളെ സംഘാടകര്‍ ഈ ആത്മീയ സംഗമത്തിലേക്ക് ഹാര്‍ദ്ദവമായി ക്ഷണിച്ചിട്ടുണ്ട്.

അഡ്രസ് : 2206 W. Bruton Road, Balch Springs,Texas

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേസണ്‍ ജേക്കബ് – 214-732-0806

വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍

Maranatha Full Gospel Church Convention from July 23 to 26
Share Email
LATEST excelnclexrn
More Articles
Top