വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണയും പ്രകൃതി വാതകവും വന്‍തോതില്‍ വാങ്ങുന്ന രാജ്യങ്ങള്‍ ക്കെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ക്ക് വഴിയൊരുക്കുന്ന സുപ്രധാന ബില്‍ യുഎസ് സെനറ്റ് പാസാക്കി. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള റഷ്യന്‍ ഊര്‍ജ ഇറക്കുമതി ക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
12 നെതിരേ 86 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഭൂരിപക്ഷത്തിലാണ് ബില്‍ സെനറ്റില്‍ അംഗീകാരം നേടിയത്.റഷ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഉപരോധങ്ങള്‍ മറി കടക്കാന്‍ ഉപയോഗിക്കുന്ന ‘ഷാഡോ ഫ്‌ലീറ്റ്’ കപ്പല്‍ ശൃംഖല എന്നിവയ്ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. അതേസമയം, റഷ്യയില്‍ നിന്ന് പ്രകൃതി വാതകത്തിന്റെ 15 ശതമാനത്തില്‍ താഴെ മാത്രം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കും ഇറക്കുമതി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കു ന്നവര്‍ക്കും ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
അന്തരിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ പേരിലുള്ള ബില്‍ ഒരു വര്‍ഷത്തിലേ റെയായി തയ്യാറെടുപ്പിലായിരുന്നു. റഷ്യയുടെ എണ്ണ-വാതക വരുമാനം കുറച്ച് ഉക്രൈനി നെതിരായ യുദ്ധം തുടരാനുള്ള സാമ്പത്തിക ശേഷി ദുര്‍ബലമാക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യമെന്ന് ബില്ലിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. ട്രംപിന്റെ ആവശ്യപ്രകാരമാണ് ഇറാന്റെ ഊര്‍ജ, ആയുധ മേഖലകളുമായി ബന്ധപ്പെട്ട ഉപരോധ വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയത്.
എന്നാല്‍ പ്രസിഡന്റിന് ഇത്രയും വ്യാപകമായ തീരുവ ചുമത്താനുള്ള അധികാരം നല്‍കുന്നത് അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് വിലക്കയ റ്റത്തിനും യൂറോപ്യന്‍ സഖ്യരാജ്യങ്ങള്‍ക്ക് തിരിച്ചടിക്കും ഇടയാക്കുമെന്ന ആശങ്ക ചില ഡെമോക്രാറ്റ് അംഗങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നിരുന്നാലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രാറ്റുകളുടെ ഭൂരിഭാഗത്തിന്റെയും പിന്തുണയോടെയാണ് ബില്‍ സെനറ്റില്‍ പാസായത്.ബില്‍ നിയമമാകാന്‍ ഇനി യുഎസ് പ്രതിനിധി സഭയുടെഅംഗീകാരവും തുടര്‍ന്ന് പ്രസിഡന്റ് ട്രംപിന്റെ ഒപ്പും ആവശ്യമാണ്.Russian
Oil Purchase: US Senate Passes Bill to Impose 100% Tariff on India and China
















