ഡാളസ് : ഡാളസ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ കുടികള്‍ക്കായ് പുതുമയോടെയും വ്യത്യസ്ഥമായും അവധിക്കാല ‘സ്‌നേഹോത്സവം’ കൂട്ടായ്മ കെ സി വൈ ല്‍ യുവജനങ്ങളുടെയും വിശ്വാസപരിശീലവിഭാഗത്തിന്റെയും നേതൃത്വത്തില്‍ അനുഗ്രഹീതമായി നടത്തപ്പെട്ടു.. റിക്കോര്‍ഡ് റെജിട്രേഷനിലൂടെ വിവിധ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി ഒത്തു ചേരല്‍ നടത്തപ്പെട്ടു.

കെസിവൈല്‍ പ്രസിഡന്റ് ഫെബിന്‍ പല്ലാട്ടുമഠം, വിശ്വാസപരിശീലനവിഭാഗം ആഷ്‌ലി വില്ലൂത്തറ എന്നിവരുടെ നേതൃത്വത്തില്‍ കൂട്ടായ്മ നടത്തപ്പെട്ടത്. സഭാപരവും സാമുദായികപരവും വിവിധ വിഷയങ്ങള്‍ ഒരുക്കി ഉല്ലാസപ്രദവും വിജ്ഞാന പ്രദവുമായ കാര്യങ്ങള്‍ കോര്‍ത്തിണക്കി കുട്ടികള്‍ക്ക് വിവിധ പ്രായ വിഭാഗമനുസരിച്ച് ക്രമീകരണങ്ങള്‍ ഒരുക്കിയത്.. മൂന്ന് ദിവസങ്ങളായി നടത്തപ്പെട്ട കൂട്ടായ്മ ഏറെ വ്യത്യസ്ഥ അനുഭവമാക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. വി ബി എസ് പ്രോഗ്രാം കുട്ടികള്‍ക്ക് നവ്യാനുഭവമായി മാറി കുട്ടികളുടെ മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടു.
ജോക്കുട്ടി മേലേടത്ത്
Organized a holiday ‘Festival of Love’ gathering for children.
















