pulimoottil

പീറ്റർ കുളങ്ങരയും സിറിയക് കൂവക്കാട്ടിലും എൻ കെ ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് അഡ്വൈസറി ചെയേഴ്സ്

പീറ്റർ കുളങ്ങരയും സിറിയക് കൂവക്കാട്ടിലും എൻ കെ ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് അഡ്വൈസറി ചെയേഴ്സ്

ജോസ് മണക്കാട്ട് 

ചിക്കാഗോ : 19-ാമത് എൻ.കെ. ലൂക്കോസ് വോളിബോൾ ടൂർണമൻ്റിൻ്റെ അഡ്വൈസറി ചെയേഴ്‌സായി  പീറ്റർ കുളങ്ങരയെയും  സിറിയക് കൂവക്കാട്ടിനെയും തെരഞ്ഞെടുത്തു. സെപ്റ്റംബർ അഞ്ചിന് ബെൻസൻ വില്ലയിലെ എനർജി സ്പോർട്സ് ക്ലബ്ബിൽ  നടത്തപ്പെടുന്ന എൻ.കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളിബോ ൾ ടൂർണമെന്റിന്റെ മികച്ച സംഘാടനത്തിനായി മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് ഈ അഡ്വൈസറി കമ്മിറ്റിയായിരിക്കും.

2004 ൽ ചിക്കാഗോയിൽ വച്ച് തുടക്കം കുറിച്ച എൻ.കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളിബോൾ ടൂർണമെന്റിന്റെനാളിതു വരെ നടന്ന എല്ലാ ടൂർണമെന്റുകളിലും സുപ്രധാന പങ്കു വഹിച്ചവരാണ് ഇരുവരും. നോർത്ത് അമേരിക്കൻ മലയാളി വോളിബോൾ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇവരുടെ കീഴിൽ ടൂർണമെൻ്റ് ചെയർമാനായി ജിനു പുന്നശ്ശേരിയും ജനറൽ കൺവീനറായി  മാത്യു തട്ടാമറ്റവും പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. നോർത്ത് അമേരിക്ക യിലെ വോളിബോൾ കായികപ്രേമികളെ സെപ്റ്റംബർ 5-ാം തീയതി നടക്കുന്ന ഈ ടൂർണമെന്റിലേക്ക് സംഘാടകസമിതി സ്വാഗതം ചെയ്യുന്നു.

Peter Kulangara and Cyriac Koovakkattil are the Advisory Chairs of the N.K. Lukose Memorial Volleyball Tournament.

Share Email
LATEST excelnclexrn
More Articles
Top