pulimoottil

ഹില്‍വ്യൂ ചര്‍ച്ച് ഓഫ് ഗോഡിന്റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

ഹില്‍വ്യൂ ചര്‍ച്ച് ഓഫ് ഗോഡിന്റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

ഡാളസ്: ചര്‍ച്ച് ഓഫ് ഗോഡ് ആന്‍ഡേഴ്‌സണ്‍ ഇന്ത്യാനയുടെ ഭാഗമായി ഗാര്‍ലന്‍ഡില്‍ 4405 ബ്രോഡ് വേ ബുലവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍വ്യൂ ചര്‍ച്ച് ഓഫ് ഗോഡിന്റെ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് ഒന്നാം തീയതി വൈകിട്ട് 6.30ന് ആരംഭിച്ച് രണ്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്കുള്ള ആരാധനയോടെ അവസാനിക്കും. ഈ കണ്‍വെന്‍ഷനില്‍ പാസ്റ്റര്‍ റെജി മാത്യു ശാസ്താംകോട്ടയാണ് മുഖ്യ സന്ദേശം നിര്‍വ്വഹിയ്ക്കുന്നത്.


ബ്രദര്‍ പ്രിന്‍സ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള വര്‍ഷിപ്പ് ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നതാണ്.ഹില്‍വ്യൂ ചര്‍ച്ച ഓഫ് ഗോഡില്‍ എല്ലാ ഞായറാഴ്ചയും രാവിലെ ഒന്‍പത് മണിക്ക് ബൈബിള്‍ സ്റ്റഡിയും തുടര്‍ന്ന് നടക്കുന്ന ആരാധന പതിനൊന്ന് മണിയോടുകൂടി അവസാനിയ്ക്കും. വെള്ളിയാഴ്ച ദിവസങ്ങളില്‍ നടക്കുന്ന ഉപവാസ പ്രാര്‍ത്ഥനകള്‍ രാവിലെ 10.30 ന് ആരംഭിച്ച് 12 മണിക്ക് അവസാനിയ്ക്കും. ഇത് കൂടാതെ യുവജനങ്ങള്‍ക്കും സഹോദരിമാര്‍ക്കും പ്രത്യേക യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ടു്. ഈ യോഗങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക.

Church Address: Hillview Church of God. 4405 Broadway Blvd. Garland Tx.75043

പാസ്റ്റര്‍ മാത്യു വര്‍ഗീസ് (ഫോണ്‍ 214-505-3682), രാജു തരകന്‍ (ഫോണ്‍ 469-274-2926).

Preparations for the Hillview Church of God’s annual convention have begun.

Share Email
LATEST excelnclexrn
More Articles
Top