pulimoottil

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12മത് അന്താരാഷ്‌ട്ര വടംവലി ടൂർണമെന്റിന്റെ കിക്ക്‌ ഓഫ് പ്രശസ്ത മലയാള സിനിമാ നടൻ ജയറാം നിർവ്വഹിച്ചു

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12മത് അന്താരാഷ്‌ട്ര വടംവലി ടൂർണമെന്റിന്റെ കിക്ക്‌ ഓഫ് പ്രശസ്ത മലയാള സിനിമാ നടൻ ജയറാം നിർവ്വഹിച്ചു

അനിൽ മറ്റത്തിക്കുന്നേൽ

ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12മത് അന്താരാഷ്‌ട്ര വടംവലി ടൂർണമെന്റിന്റെ ഔപചാരികമായ കിക്ക്‌ ഓഫ് പ്രശസ്ത മലയാള സിനിമാ നടൻ ശ്രീ ജയറാം നിർവ്വഹിച്ചു. ചിക്കാഗോ സോഷ്യൽ ക്ലബ്ബ് ആസ്ഥാനത്ത് പ്രസിഡണ്ട് റൊണാൾഡ്‌ പൂക്കുമ്പന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വച്ചാണ് കിക്ക് ഓഫ് കർമ്മം നിർവ്വഹിക്കപ്പെട്ടത്. ടൂർണമെന്റിന്റെ മെഗാ സ്പോൺസർ ടോണി കിഴക്കേക്കുറ്റ് (Elite Gaming),  കിക്ക്‌ ഓഫിന്റെ സ്പോൺസർ സഞ്ജു പുളിക്കത്തൊട്ടിയിൽ (ലിങ്കൻവുഡ്ഡ് മോർഗേജ്), ഒന്നാം സമ്മാനത്തിന്റെ സ്പോൺസർ ജോയി നെടിയകാലായയിൽ, നാലാം സമ്മാനത്തിന്റെ സ്പോൺസർ ഷൈബു കിഴക്കേക്കുറ്റ് (മംഗല്യ ജൂവല്ലേഴ്‌സ്), സജു കണ്ണമ്പള്ളി (ഒഫൻ പെട്രോളിയം), ബ്രാഡ് വിസിൻസ്കി (സിറ്റ്‌കോ പെട്ട്രോളിയം)  എന്നിവരിൽ നിന്നും ചെക്കുകൾ സ്വീകരിച്ചുകൊണ്ടാണ് മലയാളത്തിന്റെ ജനപ്രീയ നായകൻ ജയറാം കിക്ക്‌ ഓഫ് കർമ്മം നിർവ്വഹിച്ചത്.

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ വടംവലി എല്ലാ വർഷവും ശ്രദ്ധിക്കാറുണ്ട് എന്നും, ആഗോള മലയാളികളെ ഒരുമിച്ചുകൂട്ടി ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിക്കുവാൻ സോഷ്യൽക്ലബ്ബ് കാണിക്കുന്ന നേതൃത്വപാടവം അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട് എന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു. സോഷ്യൽ ക്ലബ്ബ് പ്രസിഡണ്ട് റൊണാൾഡ് പൂക്കുമ്പൻ, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയി കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പൂത്തേട്ട്,  ടൂർണമെന്റ് കമ്മറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ, മുൻ പ്രസിഡന്റും ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റും കൂടിയായ ജോസ് മണക്കാട്ട്, പി ആർ ഓ അനിൽ മറ്റത്തിക്കുന്നേൽ എന്നിവരടക്കമുള്ള സോഷ്യൽക്ലബ്ബ് ഭാരവാഹികളും അംഗങ്ങളും കിക്ക്‌ ഓഫ് ചടങ്ങിന് നേതൃത്വം നൽകി.

ചിക്കാഗോയിലെ വിവിധ മലയാളി സംഘടനകുടെയും ക്ലബ്ബ്കളുടെയും ഭാരവാഹികളും വടംവലി അഭ്യുദയകാംഷികളും ചടങ്ങിൽ പങ്കെടുത്തു. സെപ്റ്റംബർ ആറിനാണ് ബെൻസൺ വിൽ എനർജി സ്പോർട്സ് ക്ലബ്ബിൽ വച്ച് ടൂർണമെന്റ് നടത്തപ്പെടുക.  

ഓസ്‌ട്രേലിയ. ഇറ്റലി, യുകെ, കുവൈറ്റ്, അയർലണ്ട്, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നായി ടീമുകൾ വടംവലിയിൽ  പങ്കുചേരുവാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.  ഈ ടൂർണമെന്റിൽ പങ്കെടുക്കുവാനും, സാക്ഷികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായി സംഘാടക സമിതിക്ക് വേണ്ടി ക്ലബ്ബ് പ്രസിഡണ്ട് റൊണാൾഡ് പൂക്കുമ്പൻ, ടൂർണമെന്റ് കമ്മറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു. 

Share Email
LATEST excelnclexrn
More Articles
Top