pulimoottil

കാനഡയിലെ കാട്ടുതീയുടെ പുകപടലം അമേരിക്കയിലേക്ക് : 18 സംസ്ഥാനങ്ങളില്‍ വായു ഗുണനിലവാര മുന്നറിയിപ്പ്

കാനഡയിലെ കാട്ടുതീയുടെ പുകപടലം അമേരിക്കയിലേക്ക് : 18 സംസ്ഥാനങ്ങളില്‍ വായു ഗുണനിലവാര മുന്നറിയിപ്പ്

ടൊറന്റോ: കാനഡയില്‍ കാട്ടു തീ വ്യാപിക്കുന്നു. തീ പടര്‍ന്നു പിടിച്ചതിനു പിന്നാലെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് കറുത്ത പുക ഉയരുകയാണ്. ഈ പശ്ചാത്തലത്തില്‍ അമേരിക്കയിലെ 18 സംസ്ഥാനങ്ങളില്‍18 സംസ്ഥാനങ്ങളില്‍ വായു ഗുണനിലവാര മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കാനഡയില്‍ നിലവില്‍ 100-ലധികം സ്ഥലങ്ങളിലാണ് കാട്ടുതീകള്‍ നിയന്ത്രണാതീതമായി കത്തിക്കൊണ്ടിരിക്കുന്നത്.

കാട്ടുതീയില്‍ നിന്നുള്ള പുക ആയിരത്തിലധികം മൈല്‍ സഞ്ചരിച്ചാണ് ന്യൂയോര്‍ക്ക് സിറ്റി ഉള്‍പ്പെടെയുള്ള അമേരിക്കന്‍ പ്രദേശങ്ങളില്‍ എത്തിയത്. ഇതിന് പുറമെ, വടക്കന്‍ മിനസോട്ടയില്‍ ഒമ്പത് സ്ഥലങ്ങളിലും കാട്ടുതീ പടര്‍ന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ ചില ഭാഗങ്ങളില്‍ വായു ഗുണനിലവാരതോത് 200ന് മുകളിലെത്തി. ഇത് ‘വളരെ ഗുരുതരമായ വായു ഗുണനിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ എക്യുഐ 150ന് മുകളിലെത്തുമ്പോള്‍ പൊതുജനാരോഗ്യത്തിന് അപകടകരമാണ്.

വ്യാഴാഴ്ച ഉച്ചയോടെ, പ്രധാന നഗരങ്ങളില്‍ ഏറ്റവും മോശം വായു ഗുണനിലവാരം രേഖപ്പെടുത്തിയ നഗരമെന്ന നിലയില്‍ മിനിയാപ്പൊളിസ്, ഡെട്രോയിറ്റിനെ മറികടന്നതായി വായു ഗുണനിലവാര നിരീക്ഷണ വെബ്‌സൈറ്റായ ഐക്യു എയര്‍ അറിയിച്ചു.
ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരമുള്ള നഗരങ്ങളുടെ പട്ടികയില്‍ ഷിക്കാഗോ മൂന്നാം സ്ഥാനത്തും, കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ ടൊറന്റോ ആറാം സ്ഥാനത്തുമായിരുന്നു. ജനസാന്ദ്രത കുറഞ്ഞ ഒന്റാറിയോയിലെ വിവിധ പ്രദേശങ്ങളില്‍ ഏകദേശം 180 സ്ഥലങ്ങളില്‍ കാട്ടുതീകള്‍ കത്തിക്കൊണ്ടിരിക്കുകയാണ്.

മില്‍വോക്കി നഗരത്തില്‍ വ്യാഴാഴ്ച ചരിത്രത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരമാണ് രേഖപ്പെടുത്തിയത്. നഗര അധികൃതരുടെ കണക്കുകള്‍ പ്രകാരം എക്യുഐ 644 വരെ ഉയര്‍ന്നു. 1987-ല്‍ രേഖപ്പെടുത്തിയിരുന്ന 300 എന്ന മുന്‍ റെക്കോര്‍ഡിന്റെ ഇരട്ടിയിലധികമാണിത്.

കാട്ടുതീയില്‍ നിന്നുള്ള പുകമൂലം ന്യൂയോര്‍ക്ക് സംസ്ഥാനം മുഴുവനും, ന്യൂയോര്‍ക്ക് സിറ്റി ഉള്‍പ്പെടെ, കൂടാതെ ന്യൂജഴ്സിയുടെ ചില ഭാഗങ്ങളും വ്യാഴാഴ്ച വാഗു ഗുണനിലവാര മുന്നറിയിപ്പിന്റെ പരിധിയിലായിരുന്നു.

Smoke from Canadian wildfires drifts into the US: Air quality alerts issued for 18 states.

Share Email
LATEST excelnclexrn
More Articles
Top