pulimoottil

സ്പെയിനിന്റെ ലോകകപ്പ് വിജയത്തിൽ അഭിനന്ദം അറിയിച്ച് ഇറാൻ; ‘അമേരിക്കയെയും ഇസ്രായേലിനെയും എതിർക്കുന്നവ‌ക്ക് ഈ വിജയം വലിയ സന്തോഷം’

സ്പെയിനിന്റെ ലോകകപ്പ് വിജയത്തിൽ അഭിനന്ദം അറിയിച്ച് ഇറാൻ; ‘അമേരിക്കയെയും ഇസ്രായേലിനെയും എതിർക്കുന്നവ‌ക്ക് ഈ വിജയം വലിയ സന്തോഷം’

ടെഹ്റാൻ: ലോകകപ്പ് ഫുട്ബോൾ ഫൈനലിലെ സ്പെയിനിന്റെ ഉജ്ജ്വല വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ച് ഇറാൻ. അമേരിക്കയെയും ഇസ്രായേലിനെയും എതിർക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സ്പെയിനിന്റെ വിജയം വലിയ സന്തോഷമാണ് നൽകിയതെന്ന് ഇറാൻ വ്യക്തമാക്കിക്കൊണ്ട് പ്രതികരിച്ചു. ഗാസയിലെ ഇസ്രായേലിന്റെ ആക്രമണങ്ങൾക്കെതിരെയും ഇറാനുമേലുള്ള അമേരിക്ക-ഇസ്രായേൽ യുദ്ധത്തിനെതിരെയും സ്പാനിഷ് സർക്കാർ കൈക്കൊണ്ട കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം അവർക്ക് വൻ ലോകശ്രദ്ധയും ജനപിന്തുണയും നേടിക്കൊടുത്തത്.

പാലസ്തീൻ ജനതയ്ക്കുവേണ്ടിയുള്ള സ്പാനിഷ് കളിക്കാരുടെ പ്രതിരോധവും ഇറാന് സ്പെയിൻ നൽകിയ നയതന്ത്ര പിന്തുണയും സ്വതന്ത്ര ചിന്താഗതിയും ആത്മാഭിമാനവുമാണ് ആ രാജ്യത്തിന്റെ മുഖമുദ്രയെന്ന് വ്യക്തമാക്കുന്നു എന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു. സ്പെയിനിന്റെ ഈ വിജയം സ്പാനിഷ് ജനതയെ മാത്രമല്ല, ലോകത്തിലെ നീതിയും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന ഏതൊരു രാജ്യത്തെയും ജനങ്ങളെ ആനന്ദിപ്പിക്കുന്നതാണെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു.

Share Email
LATEST excelnclexrn
Top