വാഷിംഗ്ടണ്‍: വടക്കുകിഴക്കന്‍ യുഎസില്‍ അതിശക്തമായ കൊടുങ്കാറ്റും ആഞ്ഞടിച്ചതിനു പിന്നാലെ 2,000 ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ന്യൂയോര്‍ക്ക് സിറ്റി, ഫിലഡല്‍ഫിയ, വാഷിങ്ടണ്‍ ഡി.സി. എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.
ന്യൂയോര്‍ക്ക് സിറ്റി, വാഷിങ്ടണ്‍ ഡി.സി., ബോസ്റ്റണ്‍, ബാള്‍ട്ടിമോര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി അറിയിച്ചു.
ഡെലവെയര്‍, ഫിലഡല്‍ഫിയ, ന്യൂയോര്‍ക്ക് സിറ്റി മുതല്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളിവല്‍ വരെകൊടുങ്കാറ്റ് സാധ്യത പ്രവചിച്ചിട്ടുണ്ട്.ന്യൂജഴ്സിയില്‍ ചൊവ്വാഴ്ച ഉച്ചയോടെ നിരവധി കൊടുങ്കാറ്റ് സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. പെന്‍സില്‍വാനിയയിലും ന്യൂജഴ്സിയിലുമായി മൂന്നു വണ അതിശക്തമായ കാറ്റ് ആഞ്ഞടിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ചുഴലിക്കൊടുങ്കാറ്റിനു പുറമേ മണിക്കൂറില്‍ ഏകദേശം 113 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റ്, വലിയ ആലിപ്പഴ വര്‍ഷം, മണിക്കൂറില്‍ ഒരു ഇഞ്ചിലധികം മഴ എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ഫിലഡല്‍ഫിയ മുതല്‍ ന്യൂയോര്‍ക്ക് സിറ്റിയും കണെറ്റിക്കറ്റും വരെയുള്ള ഇന്റര്‍സ്റ്റേറ്റ്95 മേഖലയില്‍ മിന്നല്‍പ്രളയ സാധ്യതയും നിലനില്‍ക്കുന്നു. ന്യൂജഴ്സിയിലെ ബര്‍ഗന്‍ കൗണ്ടിയിലും ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയിലും റോഡുകള്‍ വെള്ളത്തിനടിയിലായതായി റിപ്പോര്‍ട്ടുകളുണ്ട്.
മിസൗറി മുതല്‍ വെര്‍ജീനിയ വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിലും ശക്തമായ ഇടിമിന്നലിനും മഴയ്ക്കുമുള്ളമുന്നറിയിപ്പ് നിലവിലുണ്ട്.കെന്റക്കിയിലെ ലൂയിസ്വില്‍, വെസ്റ്റ് വെര്‍ജീനിയയിലെ ചാള്‍സ്റ്റണ്‍, ഒഹായോയിലെ സിന്‍സിനാറ്റി, പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗ് തുടങ്ങിയ നഗരങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും പ്രവചിക്കുന്നു.ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്രാന്‍ മംദാനി ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാന്‍ അഭ്യര്‍ഥിച്ചു.
അയോവ സംസ്ഥാനത്തെ ഡെസ് മോയിന്‍സ് നഗരത്തിലും തിങ്കളാഴ്ച രാത്രി ശക്തമായ മഴയെ തുടര്‍ന്ന് അപകടകരമായ വെള്ളപ്പൊക്കം ഉണ്ടായി.
Storm hits Northeastern US; over 2,000 flights cancelled.














