pulimoottil

ലോറന്‍സ് ബിഷ്‌ണോയിയുടെ സഹായിയും കൊടും കുറ്റവാളിയുമായ ഗോള്‍ഡി ബ്രാറിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ

ലോറന്‍സ് ബിഷ്‌ണോയിയുടെ സഹായിയും കൊടും കുറ്റവാളിയുമായ ഗോള്‍ഡി ബ്രാറിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ

വാഷിംഗ്ടണ്‍: എഫ്ബിഐയുടെ കൊടുംകുറ്റവാളി പട്ടികയില്‍പെട്ടഗോള്‍ഡി ബ്രാറിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ലോറന്‍സ് ബിഷ്ണോയ സംഘവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയായ ഗാള്‍ഡി ബ്രാര്‍ എന്ന പേരിലറിയപ്പെടുന്ന ഇന്ത്യന്‍ വംശജനായ സതീന്ദര്‍ജീത് സിംഗ് പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000 യു.എസ്. ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പഖ്യാപിച്ചു.


ദക്ഷിണ കാലിഫോര്‍ണിയയിലും കാനഡയിലുമായി വിവിധ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന ലോറന്‍സ് ബിഷ്ണോയ് ഗ്രൂപ്പിലെ ആക്രമണവുമയാി ബന്ധപ്പെട്ടാണ് ഗോള്‍ഡി ബ്രാറിനെ തിരയുന്നതെന്ന് എഫ്ബിഐ വ്യക്തമാക്കി. അമേരിക്കയില്‍ താമസിക്കുന്ന ഗോള്‍ഡി ബ്രാര്‍, വടക്കേ അമേരിക്കയിലെ ബിഷ്ണോയ് സംഘത്തിന്റെ നേതാവാണെന്നാണ് എഫ്ബിഐ വ്യക്തമാക്കുന്നത്.

ജൂലൈ ഒന്നിനാണ് ലോസ് ആഞ്ചലസിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതി ഗോള്‍ഡി ബ്രാറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സംഘടിത കുറ്റകൃത്യ ഗൂഢാലോചന, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനുള്ള ഗൂഢാലോചന, നിയന്ത്രിത മയക്കുമരുന്നുകള്‍ വിതരണം ചെയ്യാനും വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കാനുമുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് എഫ്ബിഐ അറിയിച്ചു.കാലിഫോര്‍ണിയയിലെ സാക്രമെന്റോ, ഫ്രെസ്‌നോ എന്നിവിടങ്ങളിലും കാനഡ, ഇന്ത്യ, മെക്‌സിക്കോ എന്നിവിടങ്ങളുമായും ഗോള്‍ഡി ബ്രാറിന് ബന്ധമുണ്ടെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ 2023 ജൂണ്‍ 18-ന് ഖാലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ട കേസില്‍ ലോറന്‍സ് ബിഷ്ണോയിക്കും ഗോള്‍ഡി ബ്രാറിനുമെതിരെ അമേരിക്കന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയതിന് പിന്നാലെ യാണ് എഫ്ബിഐയുടെ പുതിയ നടപടി.അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ വിവരമനുസരിച്ച്, ‘ഓപ്പറേഷന്‍ ഹാര്‍ഡ് ബോള്‍’ എന്ന പേരില്‍ ഇന്ത്യ ആസ്ഥാനമായുള്ള സംഘടിത കുറ്റകൃത്യ സംഘങ്ങള്‍ക്കെതിരായ പ്രത്യേക നടപടിയുടെ ഭാഗമായി മൂന്ന് ഫെഡറല്‍ കുറ്റപത്രങ്ങളിലായി ആകെ 37 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.


അക്രമപ്രവര്‍ത്തനങ്ങള്‍, പണം തട്ടിയെടുക്കല്‍, അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് എന്നിവയില്‍ ഈ സംഘങ്ങള്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം.നിജ്ജാ റിനെ വധിക്കാന്‍ ബിഷ്ണോയിയും ഗോള്‍ഡി ബ്രാറും നിര്‍ദേശം നല്‍കിയെന്നാണ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. രണ്ട് തോക്കുധാരികള്‍ സറേയിലെ ഒരു സിഖ് ഗുരുദ്വാരയ്ക്ക് പുറത്ത് വച്ചാണ് നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

The FBI has announced a reward of $50,000 for information leading to the capture of Goldy Brar, a notorious criminal and associate of Lawrence Bishnoi.

Share Email
LATEST excelnclexrn
More Articles
Top