pulimoottil

അമേരിക്കന്‍ ഐക്യ നാടിന്റെ സ്വാതന്ത്യത്തിന്റെ കാല്‍ സഹസ്രാബ്ദ ജൂബിലിആഘോഷം മാഗ് കേരള ഹൗസില്‍ ആഘോഷിച്ചു

അമേരിക്കന്‍ ഐക്യ നാടിന്റെ സ്വാതന്ത്യത്തിന്റെ കാല്‍ സഹസ്രാബ്ദ ജൂബിലിആഘോഷം മാഗ് കേരള ഹൗസില്‍ ആഘോഷിച്ചു

ജിന്‍സ് മാത്യു റിവര്‍‌സ്റ്റോണ്‍

ഹ്യൂസ്റ്റണ്‍: പതിറ്റാണ്ടുകളായി കുടിയേറ്റ ജനങ്ങളുടെ കര്‍മ്മ ഭൂമിയും പുതിയ തലമുറകളുടെ ജന്‍മ ഭൂമിയുമായ അമേരിക്കന്‍ ഐക്യ നാടിന്റെ രൂപീകരണത്തിന്റെ രണ്ടര നൂറ്റാണ്ടിന്റെ വാര്‍ഷികവും ,ഇരുനൂറ്റിയന്‍പതാം സ്വാതന്ത്യ ദിനാഘോഷമായ ജൂലൈ നാലും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ധമാഗ്പ കേരള ഹൗസില്‍ കൊണ്ടാടി.

മാഗ് ആസ്ഥാന മന്ദിര അങ്കണത്തില്‍ ചേര്‍ന്ന യു.എസ്.എ ഇന്‍ഡിപ്പെന്‍ഡന്‍സ് ആഘോഷങ്ങള്‍ക്ക് അമേരിക്കന്‍ ദേശീയ പതാക ഉയര്‍ത്തി കൊണ്ട് മുഖ്യ അതിഥികളായ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യുവും ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്ക് ജഡജ് സുരേന്ദ്രന്‍ കെ പട്ടേലും ഒന്നിച്ച് ചേര്‍ന്ന് പതാക ഉയര്‍ത്തി കൊണ്ട് തുടക്കമിട്ടു.

മാഗ് പ്രസിഡന്റ് റോയി മാത്യു സെക്രട്ടറി വിനോദ് ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് കൊണ്ട് ഇഡ്യന്‍ ദേശീയ പതാകയും ഉയര്‍ത്തി.അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവും കുടിയേറ്റക്കാര്‍ക്ക് അമേരിക്ക നല്‍കുന്ന അവസരങ്ങളെയും ചീഫ് ഗസ്റ്റുകള്‍ പ്രസംഗത്തില്‍ അനുസ്മരിച്ചു.

മാഗ് പ്രസിഡന്റ് റോയി മാത്യവിന്റെ അധ്യക്ഷതയില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോജി ജോസഫ്,മെമ്പര്‍ ക്ലാരമ്മ മാത്യു,മാഗ് മുന്‍ പ്രസിഡന്റുമാരായ ജയിംസ് ജോസഫ്,ഏബ്രഹാം ഈപ്പന്‍,തോമസ് ഒലിയന്‍കുന്നേല്‍,തോമസ് ചെറുകര,പൊന്നു പിള്ള,ജിമ്മി കുന്നശേരി,മാത്യൂസ് മുണ്ടക്കല്‍,സീനിയര്‍ പ്രതിനിധി ജോര്‍ജ് തോമസ്,സാജന്‍ ജോണ്‍,ഷാജി എഡ്വെര്‍ഡ് ,മോന്‍സി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.സെക്രട്ടറി വിനോദ് ചെറിയാന്‍ സ്വാഗതവും ട്രഷറര്‍ സുനില്‍ തങ്കപ്പന്‍ കൃതജ്ഞതയും പറഞ്ഞു.

The quarter-millennium jubilee celebration of the United States’ independence was celebrated at MAG Kerala House.

Share Email
LATEST excelnclexrn
Top