Caritas hospital

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രജതജൂബിലി കണ്‍വന്‍ഷന് നാളെ (വ്യാഴം) തിരിതെളിയും

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രജതജൂബിലി കണ്‍വന്‍ഷന് നാളെ (വ്യാഴം) തിരിതെളിയും

വിശ്വാസത്തിന്റെ, ഐക്യത്തിന്റെ, നന്ദിയുടെ മഹാസംഗമത്തിലേക്ക്വ വിശ്വാസികള്‍ യാത്ര തിരിച്ചു തുടങ്ങി; ഇനി നാലു ദിനങ്ങള്‍ സീറോ മലബാര്‍ സഭയുടെ കണ്ണുകളും ഹൃദയവുംഷിക്കാഗോയിലേക്ക്

ഷോളി കുമ്പിളുവേലി


ഷിക്കാഗോ: ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സീറോ മലബാര്‍രൂപതയായ ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട്, നാല്ദിവസം നീണ്ടുനില്‍ക്കുന്ന മഹാകണ്‍വന്‍ഷനു നാളെ (ജൂലൈ 9, വ്യാഴം)തിരിതെളിയും. അമേരിക്കയിലെത്തന്നെ പ്രസിദ്ധമായ ഷിക്കാഗോ മക്കോര്‍മിക് പ്ലേസ്‌കണ്‍വന്‍ഷന്‍ സെന്ററില്‍, ജൂലൈ 9 മുതല്‍ 12 വരെ നടക്കുന്ന സമ്മേനത്തില്‍ ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമായി മൂവായിരത്തിഅഞ്ഞൂറോളും പ്രതിനിധികള്‍ പങ്കെടുക്കും.

കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സീറോ മലബാര്‍ സഭയുടെ ആത്മീയനേതാക്കളും കണ്‍വന്‍ഷനില്‍ എത്തിച്ചേരുമെന്ന് കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ്അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു. 2001 മാര്‍ച്ച് 13നു, സ്വര്‍ഗീയനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാല്‍ സ്ഥാപിതമായ ഷിക്കാഗോ രൂപത ഇരുപത്തഞ്ചു വര്‍ഷംകൊണ്ട് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കൈവരിച്ചത്.

രൂപതയുടെ കീഴില്‍ ഇപ്പോള്‍ പതിനാല് ഫൊറോനകളിലായി, അമ്പത്തിനാല് ഇടവകകളും മുപ്പത്തിമൂന്ന്മിഷന്‍ സെന്ററുകളും, എഴുപതിനായിരത്തോളും വിശ്വാസികളും എഴുപതില്‍പരം വൈദികരുമുണ്ട്. അതുപോലെ 12000ല്‍ ഏറെ കുട്ടികള്‍ ഈരൂപതയ്ക്കു കീഴില്‍ വിശ്വാസ പരിശീലനവും നടത്തിവരുന്നു.

ജൂലൈ 9 വ്യാഴാഴ്ച വൈകിട്ട് 3.30ന് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന കുര്‍ബാനയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും.തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനം സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മേജര്‍ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. രൂപത ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍, കര്‍ദിനാള്‍ മാര്‍ജോര്‍ജ് കൂവക്കാട്ട്, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച്ബിഷപ്പ് മാര്‍ തോമസ് തറയില്‍, ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, കൊളംബസ് ബിഷപ്പ് മാര്‍ ഏള്‍ ഫെര്‍ണാണ്ടസ്, സീറോ മലങ്കര സഭ ബിഷപ് ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് തുടങ്ങിയവര്‍ സംസാരിക്കും

.കണ്‍വന്‍ഷന്റെ സായാഹ്നങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ നിരവധികലാപരിപാടികള്‍ അണിയറയില്‍ ഒരുങ്ങുന്നു. ഇതില്‍, കണ്‍വന്‍ഷന്‍ തുടങ്ങുന്ന ജൂലൈ 9, വ്യാഴാഴ്ച രാത്രി ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളായ പ്രസിദ്ധ സിനിമ താരംപദ്മശ്രീ ജയറാമും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും സീറോമലബാര്‍കലാകാരന്മാരും ചേര്‍ന്നൊരുക്കുന്ന;താള വിസ്മയം എടുത്തുപറയേണ്ട താണ്.കൂടാതെ വിവിധ ദിവസങ്ങളില്‍ അരങ്ങേറുന്ന മെഗാ മാര്‍ഗ്ഗംകളി, ഡാന്‍സ്മത്സരം, എന്നിവയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ അവസരം ഉണ്ട്.

വെള്ളിയാഴ്ച നടക്കുന്ന പാരിഷ് ഫെസ്റ്റ് പരിപാടിയില്‍ ഇടവകതലത്തിലുള്ള പരിപാടികള്‍ ഒരുങ്ങുന്നു. കുട്ടികള്‍ക്കും യുവ ജനങ്ങള്‍ക്കുംവിവിധങ്ങളായ സ്‌പോര്‍ട്‌സ് , ഡാന്‍സ് പരിപാടികളിലും പങ്കെടുക്കാം. കൂടാതെലീഡര്‍ഷിപ്പ് പ്രോഗ്രാമുകള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങുന്നതിനുള്ളമാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ വിവിധ പരിപാടികളും യുവജനങ്ങള്‍ക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.കണ്‍വന്‍ഷന്‍ സെന്ററില്‍ പൗരാണിക ജറൂസലേം പുന:സൃഷ്ടിക്കുന്നു: കണ്‍വന്‍ഷനില്‍ പങ്കെടുക്കനായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നും മക്കോര്‍മിക് സെന്ററില്‍ എത്തിച്ചേരുന്ന പ്രതിനിധികള്‍ ആസ്വദിക്കുന്നത്പൗരാണിക ജറൂസലേമില്‍ എത്തിച്ചേര്‍ന്ന അനുഭവമായിരിക്കും. അവിടെനിങ്ങളോടു കുശലം ചോദിക്കുന്നത് ക്രിസ്തു ശിഷ്യന്‍മാരോ, ജറൂസലേം സ്ത്രീകളോ, ഒരുപക്ഷേ ഭാരത സഭയുടെ അപ്പസ്‌തോലനായ തോമാസ്ലീഹാതന്നെയോ ആയിരിക്കാം! .

കഴുതപ്പുറത്തു സഞ്ചരിക്കുന്നക്രിസ്തുവിനേയും, ശിഷ്യന്‍മാരേയും അവിടെ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല!പരസ്പരം പരിചയപ്പെടുന്നതിനും, പരിചയങ്ങള്‍ പുതുക്കുന്നതിനും,സുഹൃത് ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുമെല്ലാം ഉപരി, അമേരിക്കയില്‍വളരുന്ന നമ്മുടെ മക്കളേയും മഹത്തായ സീറോ മലബാര്‍ വിശ്വാസത്തിന്റെയും പൈതൃകത്തിന്റേയും ഭാഗമായി നിലനിര്‍ത്തുന്നതിനും ഷിക്കാഗോ കണ്‍വന്‍ഷന്‍ സഹായകരമാകും. കൂടാതെ, അനന്തമായ ദൈവ പരിപാനയില്‍, വിശ്വാസവളര്‍ച്ചയുടെ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഈ അവസരത്തില്‍, സിറോമലബാര്‍ സഭാ തലവന്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനോടും, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടില്‍ പിതാവിനോടും, രൂപത അദ്ധ്യക്ഷന്‍മാര്‍ ജോയ് ആലപ്പാട്ട് പിതാവിനോടും രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ജേക്കബ് അങ്ങാടിയത്ത് പിതാവിനോടും, കൂടാതെ നിരവധി പിതാക്കമാരോടും,സഭയിലെ വിവിധ വൈദികരോടും സന്യസ്തരോടും, ആത്മായരോടൊപ്പവും ഒരേകൂടാരത്തില്‍ കീഴില്‍ ഒരുമിച്ചിരുന്നു ദൈവത്തിനു നന്ദി പറയുന്നതിനും,പ്രാര്‍ഥിക്കുന്നതിനും, വചനം ശ്രവിക്കുന്നതിനും, അപ്പം മുറിക്കുന്നതിനും,ആശയ വിനിമയും നടത്തുന്നതിനുമുള്ള നാല് ദിനങ്ങള്‍, അതെത്രസന്തോഷപ്രദമായിരിക്കും!.

The Silver Jubilee Convention of the Chicago Syro-Malabar Eparchy will be inaugurated tomorrow (Thursday).

Share Email
Top