ടെഹ്‌റാന്‍/വാഷിംഗ്ടണ്‍: ഇറാനിലെ സൈനീക കേന്ദ്രങ്ങള്‍ക്കു നേരെ വന്‍ വ്യോമാക്രമണങ്ങള്‍ നടത്തി അമേരിക്ക. ആക്രമണത്തില്‍ നിരവധി സൈനീക കേന്ദ്രങ്ങള്‍ തകര്‍ത്തതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.ശക്തമായ ആക്രമണ പരമ്പര’യിലൂടെയാണ് ഈ സൈനിക നടപടി നടത്തിയതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.
അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ നിയന്ത്രണത്തിലുള്ള നിരവധി കേന്ദ്രങ്ങളാണഅ ലക്ഷ്യമിട്ടതെന്നും പ്രസ്താവനയില്‍ പറയുന്നു. സൈനിക കമാന്‍ഡ് കേന്ദ്രങ്ങള്‍, മിസൈല്‍-ഡ്രോണ്‍ താവളങ്ങള്‍, തീരദേശ നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങള്‍, സമുദ്ര സൈനിക ശേഷിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവ ആക്രമണത്തില്‍ ഉള്‍പ്പെട്ടതായി സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
അമേരിക്കന്‍ സൈന്യത്തിനും ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകള്‍ക്കു നേരെയും ഇറാനും അവരെ പിന്തുണയ്ക്കുന്ന സായുധ സംഘങ്ങളും ഉയര്‍ത്തുന്ന ഭീഷണി കൂടുതല്‍ ദുര്‍ബലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമണം നടത്തിയതെന്നും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് സൈനിക നീക്കമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചിരുന്നുവെന്നും, എന്നാല്‍ എല്ലാ മിസൈലുകളും വിജയകരമായി തടഞ്ഞതായി സെന്‍ട്രല്‍ കമാന്‍ഡ് നേരത്തെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇറാനെതിരെ അമേരിക്കയുടെ തിരിച്ചടി ആക്രമണം ആരംഭിച്ചത്.
ഇറാന്‍-അമേരിക്ക സംഘര്‍ഷം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ വഷളാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും പുതിയ സൈനിക നടപടികള്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ വ്യാപിപ്പിക്കുമോയെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.
The USA launched a massive air strike on military sites in Iran.
















