pulimoottil

ഒഹിയോയിലെ ഹോട്ടലിൽ വൻ തീപ്പിടിത്തം: ഗുജറാത്ത് സ്വദേശികളായ ഒരേ കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണ അന്ത്യം

ഒഹിയോയിലെ ഹോട്ടലിൽ വൻ തീപ്പിടിത്തം: ഗുജറാത്ത് സ്വദേശികളായ ഒരേ കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണ അന്ത്യം

അമേരിക്കയിലെ ഒഹിയോയിലുണ്ടായ വൻ തീപ്പിടിത്തത്തിൽ ഒരു ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരണപ്പെട്ടു. ഗുജറാത്തിലെ ഖേഡ സ്വദേശികളായ ഹിതേഷ്ഭായ് സുതാർ, ഭാര്യ ഹിനാബെൻ, മകൾ ഇഷാനി (20) എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. ഹിതേഷ്ഭായ് ജോലി ചെയ്തിരുന്ന ഒഹിയോയിലെ ഹോട്ടൽ കെട്ടിടത്തിലാണ് ദുരന്തമുണ്ടായതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഹിതേഷും കുടുംബവും ഈ ഹോട്ടൽ കെട്ടിടത്തിൽ തന്നെയാണ് താമസിച്ചിരുന്നത്. പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന ഉടനടി സ്ഥലത്തെത്തി തീയണച്ചുവെങ്കിലും, അപ്പോഴേക്കും കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ ഹിതേഷും കുടുംബവും മരണപ്പെട്ടിരുന്നു.

മേൽക്കൂരയിൽ നിന്ന് തീയും പുകയും പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഹിതേഷ്ഭായ് ഉടൻ തന്നെ ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് സഹായം തേടിയിരുന്നു. തുടർന്ന് റിസപ്ഷനിൽ നിന്നും ഇവർക്ക് ലഭിച്ച നിർദേശം അവിടെത്തന്നെ തുടരാനും, സുരക്ഷയ്ക്കായി കുളിമുറിയിൽ കയറി വെള്ളം തുറന്നുവിടാനുമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഈ ശ്രമങ്ങൾക്കൊടുവിലും ഇവർക്ക് കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടാനായില്ല.

Share Email
LATEST excelnclexrn
Top