ഫ്‌ളോറിഡ: കാറിനുള്ളില്‍ അകപ്പെട്ട് അതിരൂക്ഷമായ ചൂടില്‍പ്പെട്ടുപോയ രണ്ടുവയസുകാരന് ദാരുണാന്ത്യംയ യുഎസിലെ ഫ്‌ലോറിഡ സംസ്ഥാനത്താണ് പിഞ്ചുകുഞ്ഞന്റെ ദാരുണാന്ത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മയാമിക്ക് 20 കിലോമീറ്റര്‍ അകലെ ഹാലന്‍ഡേല്‍ ബീച്ചിലെ ഒരു വീട്ടിലാണ് ഈ സംഭവമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.35-ഓടെ പോലീസിനു ലഭിച്ച അറിയിപ്പിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയെ കാറിനുള്ളില്‍ കണ്ടെത്തിയത്.കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു.കുട്ടി എത്ര നേരം കാറിനുള്ളില്‍ കഴിഞ്ഞുവെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു
.
അമേരിക്കയില്‍ ഈ വര്‍ഷം ചൂടേറിയ കാറുകളില്‍ കുടുങ്ങി മരിക്കുന്ന കുറഞ്ഞത് പത്താമത്തെ കുട്ടിയാണ് ഇത്. കഴിഞ്ഞ വര്‍ഷം രാജ്യത്താകെ ഇത്തരം സംഭവങ്ങളില്‍ കുറഞ്ഞത് 37 കുട്ടികള്‍ മരിച്ചതായും സംഘടന വ്യക്തമാക്കുന്നു. ഇത് അത്യന്തം ഹൃദയഭേദകമായ സംഭവമാണ്. കുട്ടിയുടെ കുടുംബാംഗങ്ങളുടെയും ഈ ദുരന്തം ബാധിച്ച എല്ലാവരുടെയും ദുഃഖത്തില്‍ ഞങ്ങള്‍ പങ്കുചേരുന്നു,’ ഹാലന്‍ഡേല്‍ ബീച്ച് പൊലീസ് വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ബേബി സിറ്ററുടെ പരിചരണത്തില്‍ കഴിഞ്ഞ കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
Tragic death of a two-year-old trapped inside a car in Florida.
















