വാഷിങ്ടൻ : ഓപ്പറേഷൻ എപിക് ഫ്യൂറി’ യേക്കാൾ വലിയ സൈനിക ആക്രമണം ഇറാനിൽ നടത്തുമെന്ന് ട്രംപ്.ഇതിനെക്കുറിച്ച് ഞാൻ ഗൗരവമായി ആലോചിക്കു കയാണെ ന്നുംആക്സിയോസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
ഇറാനെതിരേ വലിയ ആക്രമണത്തെക്കുറി ചിന്തിക്കുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം ശക്തമായത് ഇതിനായി. അന്തിമ തീരുമാനത്തി ലേക്ക് എത്തിക്കഴിഞ്ഞു. അതിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതായും ട്രംപ് പറഞ്ഞു. ഇറാൻ ചർച്ചകൾക്ക് താൽപര്യം കാണിക്കുന്നുണ്ടെങ്കിലും ഒരു കരാറിലെത്താൻ അവർ തയാറാകുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. അവർക്ക് ഇനിയും ആവശ്യത്തിനു വേദന ലഭിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു
വേണ്ടി വന്നാൽ ഇസ്രയേലും ഈ സൈനിക നീക്കത്തിൽ പങ്കുചേരും എന്നാൽ ഇറാനെതി രെയുള്ള ആക്രമണത്തിന് അമേരിക്കയ്ക്ക് ഇസ്രയേലിന്റെ സൈനിക സഹായം ആവശ്യമില്ല. ഇസ്രയേൽ ഈ യുദ്ധത്തിൽ പങ്കാളിയായാൽ അത് ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികാര ആക്രമണങ്ങൾക്ക് കാരണമായേക്കാമെന്നും ട്രംപ് പറഞ്ഞു.
Trump says he consider Major Strike on Iran:
















