pulimoottil

അമേരിക്ക – ഇറാൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്താൻ ഇറാൻ  തയ്യാറായിട്ടില്ലെന്ന് ട്രംപ് 

അമേരിക്ക – ഇറാൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്താൻ ഇറാൻ  തയ്യാറായിട്ടില്ലെന്ന് ട്രംപ് 

വാഷിങ്ടൺ: അമേരിക്ക – ഇറാൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്താൻ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജോർജിയയിൽ ബുധനാഴ്ച നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കരാറിനായുള്ള ചർച്ചകളിൽ പല കാര്യങ്ങളും അംഗീകരിച്ച ശേഷം ഇറാൻ പലപ്പോഴും വ്യവസ്ഥകളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

“അവർ കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ അവർ അതിന് പൂർണമായി തയ്യാറായിട്ടില്ല.  എന്നാൽ വളരെ പെട്ടെന്ന് അവർ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും,” ട്രംപ് പറഞ്ഞു.

അതേസമയം, ഇറാനെ ലക്ഷ്യമിട്ട് അമേരിക്കൻ സേന വീണ്ടും വ്യോമാക്രമണം നടത്തിയതായി യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനെതിരായ അമേരിക്കൻ ആക്രമണങ്ങളുടെ തുടർച്ചയായ 12-ാം രാത്രിയാണിതെന്നും അധികൃതർ വ്യക്തമാക്കി.

പ്രാദേശിക ജലപാതകളിലൂടെ സഞ്ചരിക്കുന്ന സാധാരണ നാവികരെയും വാണിജ്യ കപ്പലുകളെയും ആക്രമിക്കാനുള്ള ഇറാന്റെ ശേഷി കൂടുതൽ ദുർബലപ്പെടുത്തുന്നതിനായി സൈനിക നടപടി തുടരുമെന്ന് യു.എസ്. സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു.

Trump says Iran isn’t ‘ready’ to make deal yet

Share Email
LATEST excelnclexrn
More Articles
Top