pulimoottil

ഫ്‌ളോറിഡയില്‍ രണ്ടു വയസുകാരനെ എസ് യു വി കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഫ്‌ളോറിഡയില്‍ രണ്ടു വയസുകാരനെ എസ് യു വി കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഫ്‌ളോറിഡ: ഫ്‌ലോറിഡയില്‍ പ്രീസ്‌കൂളിന് പുറത്ത് പാര്‍ക്കു ചെയ്തിരുന്നു എസ്യുവിയില്‍ 23 മാസം പ്രായമുള്ള കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് ആണ്‍കുട്ടിയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പ്ലാന്റേഷന്‍ പൊലീസ് അറിയിച്ചു.. തിങ്കളാഴ്ച വൈകിട്ട് ഏകദേശം 5.39 ഓടെയാണ് എ വേള്‍ഡ് ഓഫ് ഡിസ്‌കവറി അക്കാദമി അ എന്ന പ്രീസ്‌കൂളിന് പുറത്തുള്ള വാഹനത്തിനുള്ളില്‍ ഒരു കുട്ടി മരിച്ചുകിടക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പ്ലാന്റേഷന്‍ പൊലീസ് വകുപ്പും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി.

അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ കുട്ടിയുടെ മരണം സ്ഥിരീകരിച്ചുസംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
പ്രീസ്‌കൂളിന്റെ ഉടമ ലെസ്ലി നോവോവ, കുട്ടിയുടെ പിതാവിനൊപ്പം ചേര്‍ന്നാണ് വാഹനത്തിന്റെ പിന്‍സീറ്റില്‍ കുട്ടിയെ കണ്ടെത്തിയതെന്നും തുടര്‍ന്ന് അടിയന്തര സേവനമായ 911-ല്‍ വിളിച്ചതായും പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.’കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ പിതാവ് സ്‌കൂളിലെത്തി. പാര്‍ക്കിങ് സ്ഥലത്തെത്തിയപ്പോഴാണ് കുട്ടിയെ വാഹനത്തില്‍ നിന്ന് ഇറക്കാന്‍ മറന്നുപോയതായി അദ്ദേഹം തിരിച്ചറിഞ്ഞത്. കുട്ടിയെ അന്ന് സ്‌കൂളില്‍ ഇറക്കിയിരുന്നില്ല,’ നോവോവ പറഞ്ഞു.വര്‍ഷങ്ങളായി ഈ കുടുംബം പ്രീസ്‌കൂളുമായി ബന്ധപ്പെട്ടിരുന്നുവെന്നും, ഈ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയായിരുന്നു ഇവിടെ പഠിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് മണിക്കൂറുകളോളം സംഭവസ്ഥലത്ത് തെളിവുകള്‍ ശേഖരിച്ചു. എസ്യുവിക്ക് ചുറ്റും പ്രത്യേക അന്വേഷണ കൂടാരവും സ്ഥാപിച്ചു.
സംഭവത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് എല്ലാ മാതാപിതാക്കളും പിന്‍സീറ്റ് നിര്‍ബന്ധമായും പരിശോധിക്കണമെന്ന് ലെസ്ലി നോവോവ അഭ്യര്‍ഥിച്ചു.’കുട്ടികളെ സ്‌കൂളില്‍ ഇറക്കിയെന്ന് ഉറപ്പാക്കുകയും, വാഹനം വിട്ടിറങ്ങുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും പിന്‍സീറ്റ് രണ്ടാമതും പരിശോധിക്കുകയും വേണം. എല്ലാം ശരിയായി ചെയ്തുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു ചെറിയ പരിശോധന പോലും ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും,’ അവര്‍ പറഞ്ഞു.

Two-year-old boy found dead inside SUV in Florida

Share Email
LATEST excelnclexrn
Top