ടെഹ്റാൻ : ഇറാനിലെ ജനവാസമേഖലയിലും യുദ്ധം വ്യാപിപ്പിച്ച് അമേരിക്ക. ബന്തർ ഖമീർ തുറമുഖത്തെ അഞ്ചു പാലങ്ങൾ ബോംബിട്ടു തകർത്തു. റെയിൽവേ സ്റ്റേഷനിലും ഇറാൻഷർ പ്രവിശ്യയിലെ വിമാനത്താവളത്തിലും ആക്രമണ മുണ്ടായി.എട്ടാപേർ കൊല്ലപ്പെട്ടു.
ഇതിനു പിന്നാലെ കുവൈത്തിലെ വൈദ്യുതനി ലയവും കുടി വെളള പ്ലാന്റും ഇറാൻ ആക്രമിച്ചു .ഇറാൻ തുറമുഖത്തുനിന്നുള്ള എണ്ണക്കപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തു. . സിറിയയിലെ തൻഫ് യുഎസ് സേനാതാവ ളത്തിലും ജോർദാനിലെ യുഎസ് താവളത്തിലും ഇറാൻ മിസൈൽ ആക്രമണം നടത്തി. യുദ്ധം ആരംഭിച്ചശേഷം ആദ്യമായാണ് സിറിയയിൽ ഇറാൻ്റെ ആക്രമണം. സിറിയയിലെ ആക്രമണത്തിൽ യുഎസ് സൈനികർ കൊല്ലപ്പെട്ട തായി ഇറാൻ അവകാശപ്പെട്ടെങ്കിലും യുഎസ് സേനയും സിറിയയും നിഷേധിച്ചു.
US expands war to populated areas in Iran: Five bridges at Bandar Khamir port destroyed by bombing.















