വാഷിംഗ്ടണ്‍: അമേരിക്ക- ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ലോക വ്യാപകമായി അമേരിക്കന്‍ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം നല്കി യുഎസ് ഭരണകൂടം. പശ്ചിമേഷ്യയില്‍ മയുദ്ധം രൂക്ഷമാകുന്നതിനിടെ, ലോകമെ മ്പാടുമു ള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് തിങ്കളാഴ്ച ആഗോള മുന്നറിയിപ്പ് പുറത്തിറക്കി.
പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായ തിനാല്‍ സുരക്ഷാ സാഹചര്യം അതീവ സങ്കീര്‍ണ മായി തുടരുകയാണെന്നും എപ്പോള്‍ വേണമെ ങ്കിലും അപ്രതീക്ഷിതമായ സംഘര്‍ഷ വ്യാപനത്തി ന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയു ന്നു.പശ്ചിമേഷ്യയ്ക്ക് പുറത്തുള്ള അമേരിക്കന്‍ പൗരന്മാര്‍ പോലും ആ മേഖലയിലേക്കുള്ള യാത്രകളോ പുനഃപരിശോധിക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അമേരിക്കന്‍ എംബസികള്‍, കോണ്‍സുലേറ്റുകള്‍, മറ്റ് നയതന്ത്ര സ്ഥാപനങ്ങള്‍, അമേരിക്കയുമായോ അമേരിക്കന്‍ പൗരന്മാരുമായോ ബന്ധപ്പെട്ട സ്ഥലങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നതായും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.വിദേശത്തുള്ള എല്ലാ അമേരിക്കന്‍ പൗരന്മാരും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, പ്രാദേശിക അധികാരികളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അഭ്യര്‍ഥിച്ചു.
US Iran War News: US Issues ‘Worldwide Caution’ Alert For Citizens Over Mideast Tensions














