pulimoottil

ഓഗസ്റ്റ് മുതല്‍ എച്ച്-1ബി, ഗ്രീന്‍ കാര്‍ഡ് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള നീക്കവുമായി യുഎസ്: ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രതികൂലമായേക്കും

ഓഗസ്റ്റ് മുതല്‍ എച്ച്-1ബി, ഗ്രീന്‍ കാര്‍ഡ് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള നീക്കവുമായി യുഎസ്:  ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രതികൂലമായേക്കും

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം എച്ച്-1ബി വിസ, ഗ്രീന്‍ കാര്‍ഡ് നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്ന പുതിയ കുടിയേറ്റ ചട്ടങ്ങള്‍നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇത് നടപ്പായാല്‍ വിദേശ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും തൊഴിലുടമകള്‍ക്കും കൂടുതല്‍ പരിശോധനയും വീസയ്ക്കുള്‍പ്പെടെ കൂടുതല്‍ സാമ്പത്തീക ചിലവും നേരിടേണ്ടി വരും. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളെ ഇത് പ്രത്യേകിച്ച് ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് ,തൊഴില്‍ വകുപ്പ,സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ എന്നിവ പുറത്തിറക്കിയ പുതിയ യൂണിഫൈഡ് റെഗുലേറ്ററി അജണ്ടയിലാണ് ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകളായാണ് ഇതിലൂടെ നല്കുന്നത്.

ഇന്ത്യന്‍ പൗരന്‍മാര്‍ എച്ച്-1ബി വിസയിലും തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡിനും അമേരിക്കന്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ഥി വിസയ്ക്കുമായി അപേക്ഷിക്കുന്നതിനാല്‍, ഈ മാറ്റങ്ങളുടെ ഏറ്റവും വലിയ ആഘാതം ഇന്ത്യക്കാര്‍ക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.അമേരിക്കന്‍ കമ്പനികള്‍ക്ക് വിദേശ വിദഗ്ധരെ നിയമിക്കാന്‍ അനുവദിക്കുന്ന എച്ച്-1ബി വിസ പദ്ധതിയില്‍ സുപ്രധാന മാറ്റങ്ങളാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് പരിഗണിക്കുന്നത്. പ്രതിവര്‍ഷം 85,000 പുതിയ എച്ച്-1ബി വിസകളാണ് അനുവദിക്കുന്നത്.ഓഗസ്റ്റില്‍ പുറത്തിറങ്ങാനിടയുള്ള പുതിയ ചട്ടപ്രകാരം, സര്‍വകലാശാലകള്‍ക്കും ചില ഗവേഷണ സ്ഥാപനങ്ങള്‍ക്കും നിലവില്‍ ലഭിക്കുന്ന എച്ച്-1ബി ക്യാപ് ഒഴിവുകള്‍ പരിമിതപ്പെടുത്താന്‍ സാധ്യതയുണ്ട്.

അമേരിക്കയില്‍ 50-ല്‍ അധികം ജീവനക്കാരുള്ളതും അവരില്‍ പകുതിയിലധികം പേര്‍ എച്ച്-1ബി അല്ലെങ്കില്‍ എല്‍-1 വിസകളിലുള്ളവരുമായ കമ്പനികള്‍ക്ക് നിലവില്‍ ബാധകമായ അധിക ഫീസ്, വിസ പുതുക്കല്‍ അപേക്ഷകള്‍ക്കും ബാധകമാക്കാനാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ ആലോചന. ഇതോടെ ഔട്ട്സോഴ്സിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ചെലവ് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡിനും എച്ച്-1ബി വിസയ്ക്കുമായി വിദേശ ജീവനക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കേണ്ട സാഹചര്യം ഉണ്ടാകും.നിലവിലെ ശമ്പള മാനദണ്ഡങ്ങള്‍ പുതുക്കി പ്രവേശനതല ശമ്പളത്തിന്റെ അടിസ്ഥാനപരിധി 17 ശതമാനത്തില്‍ നിന്നും 34 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് തൊഴില്‍ വകുപ്പിന്റെ നീക്കം. ഉയര്‍ന്ന ശമ്പള വിഭാഗങ്ങളുടെയും മാനദണ്ഡങ്ങള്‍ വര്‍ധിപ്പിക്കും.റിക്രൂട്ട്‌മെന്റ് ചട്ടങ്ങള്‍, അമേരിക്കന്‍ തൊഴിലാളികളുടെ പിരിച്ചുവിടല്‍ സംബന്ധിച്ച വ്യവസ്ഥകള്‍, വിവേചനവിരുദ്ധ മാനദണ്ഡങ്ങള്‍ എന്നിവ കൂടുതല്‍ കര്‍ശനമാക്കാനാണ് പദ്ധതി.

US moves to tighten H-1B and Green Card rules starting August; likely to adversely affect Indian professionals and students.
Share Email
LATEST excelnclexrn
More Articles
Top