pulimoottil

പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം തകര്‍ത്തതായി യുഎസ്

പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം തകര്‍ത്തതായി യുഎസ്

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനീക താവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ എല്ലാം തകര്‍ത്തതായി യുഎസ്.

അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ വിക്ഷേപിച്ച നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ ആണ് അമേരിക്കന്‍ സൈന്യം പ്രതിരോധിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേഖലയില്‍ സംഘര്‍ഷം ശമിച്ചിരിക്കെയായിരുന്നു പുതിയ ആക്രമണശ്രമം.

അമേരിക്കന്‍ സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവന പ്രകാര അമേരിക്കന്‍ സമയം , ചൊവ്വാഴ്ച വൈകിട്ട് 5.45- ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അപ്രതീക്ഷിച ആക്രമണം നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമയാി അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കുകയായിരുന്നു.

എന്നാല്‍ ഇറാന്‍ തൊടുത്ത എല്ലാ മിസൈലുകളും അമേരിക്കന്‍ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കിയതായും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അമേരിക്കന്‍ സൈന്യം വ്യക്തമാക്കി.


US says it thwarted the missile attack launched by Iran against American military bases in West Asia.

Share Email
Top