swayamvara
pulimoottil

ലിങ്കണ്‍ ടണലില്‍ വാഹനാപകടം; ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു

ലിങ്കണ്‍ ടണലില്‍ വാഹനാപകടം; ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു

ന്യൂയോര്‍ക്ക്: ലിങ്കണ്‍ ടണലിലെ വ്യാഴാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ഇതോടെ ഇരു ദിശയിലുമുള്ള ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു. രാവിലെ ഏഴോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ നിരവധി വാഹനങ്ങള്‍ ഉള്‍പ്പെടുകയാ യിരുന്നു.

അപകടത്തെ തുടര്‍ന്ന് ടണലിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും യാത്രക്കാര്‍ക്ക് വലിയ ഗതാഗതക്കുരുക്ക് നേരിടേണ്ടിവരികയും ചെയ്തു. രക്ഷാപ്രവര്‍ത്തകരും പൊലീസ് സംഘവും സ്ഥലത്തെത്തി ഗതാഗത നിയന്ത്രണം ഏറ്റെടുത്തു. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്തതിനു ശേഷം സെന്റര്‍ ട്യൂബിലെ എല്ലാ പാതകളും വീണ്ടും തുറന്നതായി പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

അപകടത്തെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്ക് പൂര്‍ണമായും മാറാന്‍ കുറച്ച് സമയം കൂടി വേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു. ഈ മേഖലയിലൂടെ യാത്ര ചെയ്യുന്നവര്‍ കൃത്യമായ അറിയിപ്പുകള്‍ പരിശോധിച്ചു വേണം യാത്ര നടത്തേണ്ടതെന്നു അധികൃതര്‍ അറിയിച്ചു

.Vehicle accident in Lincoln Tunnel; traffic stalled for hours.

Share Email
LATEST excelnclexrn
More Articles
Top