ടെഹ്റാന്‍: ഇറാന്‍ -അമേരിക്ക സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കയ്ക്ക് അന്ത്യശാസനവുമായി ഇറാന്‍ മൂന്നു ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന അന്ത്യശാസനമാണ് ഇറാന്‍ നല്കിയിരിക്കുന്നത്. രണ്ടോ മൂന്നോ ദിവസങ്ങളിള്‍ക്കുള്ളില്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ സമ്പൂര്‍ണ ആക്രമണത്തിലേക്ക് കടക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഉന്നത ഉദ്യോഗസ്ഥനും പരമോന്നത നേതാവിന്റെ സൈനിക ഉപദേഷ്ടാവുമായ മൊഹ്സെന്‍ റെസായി മുന്നറിയിപ്പ് നല്‍കി.
ഇറാനെതിരെ തുടര്‍ച്ചയായ ഏഴാം ദിവസവും അമേരിക്ക വ്യോമാക്രമണങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതികരണം. ദക്ഷിണ ഇറാനിലെ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, രണ്ട് പ്രധാന പാലങ്ങള്‍ എന്നിവയ്ക്ക് നേരെ യുഎസ് മിസൈല്‍ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോര്‍മുസ് കടലിടുക്കിന് സമീപത്തെ നിരീക്ഷണ ടവര്‍ അമേരിക്ക തകര്‍ത്തു.
War must end within three days: Iran issues ultimatum to the US.
















