swayamvara
pulimoottil

ആഫ്രിക്കൻ രാജ്യങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേൾഡ് പീസ് മിഷന് എജിഓസിഎം ( AGOCM) ന്റെ അംഗീകാരവും പുരസ്ക്കാരവും

ആഫ്രിക്കൻ രാജ്യങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേൾഡ് പീസ് മിഷന് എജിഓസിഎം ( AGOCM) ന്റെ അംഗീകാരവും പുരസ്ക്കാരവും

ജീമോൻ റാന്നി

ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ വേൾഡ് പീസ് മിഷൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നടപ്പിലാക്കിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിവിധ ആഫ്രിക്കൻ സാമൂഹിക-സന്നദ്ധ സംഘടനകളുടെയും (AGOCM – African Good Samaritan Organizations and Christian Missionaries) സേവന പ്രവർത്തകരുടെയും അഭിനന്ദനവും, അംഗീകാരവും പുരസ്ക്കാരവും നേടി.

ഭക്ഷ്യസഹായം, വിദ്യാഭ്യാസ പിന്തുണ, ആരോഗ്യപരിപാലനം, സമാധാനബോധവൽക്കരണം, സ്ത്രീശാക്തീകരണം, യുവജന വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ വേൾഡ് പീസ് മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിൽ പ്രതീക്ഷയും മാറ്റവും സൃഷ്ടിക്കുന്നതാണെന്ന് ആഫ്രിക്കൻ AGOCM പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

വേൾഡ് പീസ് മിഷൻ സ്ഥാപക ചെയർമാൻ ഡോ. സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ അതിർത്തികളും വർഗ്ഗ-മത-വർണ വ്യത്യാസങ്ങളും മറികടന്ന് മനുഷ്യസേവനമാണ് സംഘടനയുടെ ലക്ഷ്യമെന്ന് അഭിനന്ദന സന്ദേശങ്ങളിൽ ചൂണ്ടിക്കാട്ടി. “ഒരു ഹൃദയം – ഒരു ലോകം” എന്ന സന്ദേശം ലോകജനതയെ ഒരുമിപ്പിക്കുന്ന ശക്തമായ മാനവിക ദർശനമാണെന്നും അവർ വിലയിരുത്തി.

ആഫ്രിക്കയിലെ വിവിധ പ്രദേശങ്ങളിൽ പ്രാദേശിക സന്നദ്ധ സംഘടനകളുമായി സഹകരിച്ച് കൂടുതൽ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിനും സമാധാനവും മാനവികതയും വളർത്തിയെടുക്കുന്നതിനും വേൾഡ് പീസ് മിഷൻ പ്രതിജ്ഞാബദ്ധമാണെന്ന് വേൾഡ് പീസ് മിഷൻ സംഘടനയുടെ പ്രതിനിധി മാക്സൻ ഡിവോത്തി അറിയിച്ചു. ലോകമെമ്പാടുമുള്ള മനുഷ്യസേവന പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ അമേരിക്കയിലുള്ള ഡോ.സണ്ണി സ്റ്റീഫനുമായി ബന്ധപ്പെടാവുന്ന നമ്പർ

വാട്സ്ആപ് – 91 94471 54999 

Share Email
LATEST excelnclexrn
More Articles
Top