വാഷിംഗ്ടണ്‍: തുര്‍ക്കിയില്‍ നിന്നും ബ്രിട്ടണിലേക്കുളള യാത്രയ്ക്കായി യുഎസ് പ്രസിഡന്റിന്റെ വിമാനം ഒഴിവാക്കി മറ്റൊരു സൈനീക വിമാനത്തില്‍ യാത്ര ചെയ്തത് സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഭവം സ്ഥിരീകരിച്ച ട്രംപ്, സുരക്ഷാ തീരുമാനങ്ങളെല്ലാം സീക്രട്ട് സര്‍വീസിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ പിന്തുടരുന്നതെന്ന് പറഞ്ഞു. സീക്രട്ട് സര്‍വീസും സൈന്യവുമാണ് തീരുമാനിച്ചത്.
അവര്‍ മറ്റൊരു വിമാനത്തില്‍ പോകണമെന്ന് പറഞ്ഞു. അവര്‍ ആവശ്യപ്പെട്ടതിനാല്‍ ഞാന്‍ അങ്ങനെ ചെയ്തു. അവര്‍ പറയുന്നത് ഞാന്‍ ചെയ്തുവെന്നും . ഭീഷണിയുടെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ ചോദിച്ചപ്പോള്‍, തനിക്ക് ലഭിക്കുന്ന നിരവധി ഭീഷണികളെക്കുറിച്ച് അധികം അന്വേഷിക്കാറില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഇറാനില്‍ നിന്നുള്ള വധഭീഷണിയെ തുടര്‍ന്ന് തുര്‍ക്കിയിലെ അങ്കാറ വിമാനത്താവളത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ജൂലൈ എട്ടിന് അങ്കാറയില്‍ മുന്‍ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ട്രംപ് കയറിയതിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ രഹസ്യമായി വിമാനത്താവളത്തിലൂടെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയത്. വിമാനത്താവളത്തില്‍ സാധനങ്ങളും ഭക്ഷണവും എത്തിക്കാന്‍ ഉപയോഗിക്കുന്ന കാറ്ററിങ് ട്രക്കിലാണ് ട്രംപിനെ വിമാനത്തിലേക്ക് കൊണ്ടുപോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇറാനുമായി ബന്ധപ്പെട്ട് വ്യകതമായ ഭീഷണിയാണ് ഇത്തരത്തിലൊരു നീക്കത്തിന് കാരണമായതെന്നു സംഭവത്തെക്കുറിച്ച് അറിവുള്ള യു.എസ്. ഉദ്യോഗസ്ഥന്‍ വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. ട്രംപിനൊപ്പം മാധ്യമപ്രവര്‍ത്തകരും വൈറ്റ് ഹൗസ് ജീവനക്കാരുമുണ്ടായിരുന്ന മുന്‍ എയര്‍ ഫോഴ്‌സ് വണ്‍ വിമാനം ‘ഡികോയ്’ വിമാനമായി യാത്ര തുടര്‍ന്നു.
തനിക്ക് ലഭിക്കുന്ന ഭീഷണികളില്‍ താന്‍ ആശങ്കപ്പെടാറില്ലെന്നും ട്രംപ് വ്യക്തമാക്കി. സത്യസന്ധമായി പറഞ്ഞാല്‍, ഞാന്‍ ഒന്നിനെക്കുറിച്ചും ആശങ്കപ്പെടാറില്ല. എന്തുതന്നെയായാലും എന്റെ നിലപാട് ‘എന്തായാലും’ എന്നതാണ് ട്രംപ് പറഞ്ഞു. താന്‍ ഒരു ക പ്രസിഡന്റായതിനാല്‍ നിരവധി ഭീഷണികള്‍ നേരിടുന്നുണ്ടെന്നും ആറു വര്‍ഷത്തിനിടെ താന്‍ ചെയ്തതുപോലെ മറ്റാരും കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
All security decisions rested with the Secret Service and the military: ‘They said I should travel in a different plane, so I did,’ says Trump, commenting on the switch of aircraft.

















