ജിന്‍സ് മാത്യു,റിവര്‍സ്റ്റോണ്‍
ഹ്യൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കന്‍ കുടിയേറ്റ മലയാളികള്‍ കഠിന പ്രയത്നങ്ങളില്‍ കൂടി കരുത്താര്‍ജിച്ചവരും എന്നും നാടിന്റെ കൈതാങ്ങലുകാരുമെന്ന് മുന്‍ ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റണ്‍ധമാഗ്പന്റെ സ്വീകരണ യോഗത്തില്‍ സംസാരിക്കയായിരുന്നു മുന്‍ കേരള ആരോഗ്യ മന്ത്രിയും കോവിഡിനെയും നിപ്പയെയും ഇഡ്യയില്‍ ഏറ്റവും ഫല പ്രദമായ രീതിയില്‍ പ്രതിരോധിച്ച ഷൈലജ ടീച്ചര്‍.മാഗ് മുന്‍ പ്രസിഡന്റും ഫോര്‍ട്ട് ബൈന്‍ഡ് കൗണ്ട് ജഡ്ജുമായ സുരേന്ദ്രന്‍ പട്ടേലിന്റെ കോടതി നടപടികള്‍ കൈകാര്യം ചെയ്യുന്ന അനുഭവം നേരിട്ട് കണ്ടത് അഭിമാന പൂര്‍വ്വം മുന്‍മന്ത്രി വേദിയില്‍ പങ്കിട്ടു.

കേരളത്തിന്റെ പഴയ സംസ്‌കാരത്തിന്റെയും പുരോഗതികളുടെയും പിന്നിട്ടി വഴികള്‍ ചെറുകഥകള്‍,നോവലുകള്‍ ചലചിത്രങ്ങള്‍ വഴി പുതിയ തലമുറക്ക് ദര്‍ശിക്കാമെന്ന് സ്വീകരണം ഏറ്റ് വാങ്ങി കൊണ്ട് എഴുത്തുകാരനും ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണി സംസാരിച്ചു.

മാഗ് പ്രസിഡന്റ് റോയി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ പ്രശസ്ത സിനിമാ താരം ബാബു ആന്റണി,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോജി ജോസഫ്,സെക്രട്ടറി വിനോദ് ചെറിയാന്‍,വൈസ് പ്രസിഡന്റ് ഷിനു ഏബ്രഹാം,പി.ആര്‍.ഒ സുബിന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിശിഷ്ഠ അതിഥിയെ ഹ്യൂസ്റ്റണില്‍ ക്ഷണിച്ച മാഗ് മുന്‍ സെക്രട്ടറി സുബിന്‍ കുമാരന്‍,
മാഗ് ബോര്‍ഡ് ഭാരവാഹികളായ സന്തോഷ് ആറ്റ്പുരം, ജിന്‍സ് മാത്യു,ബെനിജ്ഞാ ചെറു,അമ്പിളി ആന്റണി,മോന്‍സി കുര്യാക്കോസ്, സ്വീകരണ യോഗത്തിന് നേതൃത്യം നല്‍കി.
American Malayalis, who have gained strength in their adopted land, are those who always cherish the pulse of their homeland.















