വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഞ്ചരിച്ചിരുന്ന മറൈന്‍ വണ്‍ ഹെലികോപ്റ്റര്‍ യാത്രാവിമാനത്തിന് തൊട്ടടുത്തെത്തിയ സംഭവത്തിന് കാരണം റേഡിയോ ആശയവിനിമയത്തിലെ തകരാറെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വൈറ്റ് ഹൗസില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മറൈന്‍ വണ്‍ ഹെലികോപ്റ്റര്‍ പുതിയ സ്ഥലത്തേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ആശയവിനിമയത്തില്‍ തടസ്സമുണ്ടായതെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് (NTSB) വ്യക്തമാക്കി. ഓഗസ്റ്റ് നാലിനാണ് റൊണാള്‍ഡ് റീഗന്‍ വാഷിങ്ടണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം സംഭവം ഉണ്ടായത്.
മറൈന്‍ വണ്‍ പറന്നുയരുന്നതിന് മൂന്ന് മിനിറ്റ് മുമ്പ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നത് നിലവിലുള്ള സുരക്ഷാ നടപടിയാണ്. എന്നാല്‍ അന്നേ ദിവസം ഹെലികോപ്റ്റര്‍ പൈലറ്റുമാര്‍ നല്‍കിയ മുന്നറിയിപ്പ് സന്ദേശങ്ങള്‍ കണ്‍ട്രോള്‍ ടവറിലെത്തിയില്ല. ഇതോടെ മറൈന്‍ വണ്‍ പറന്നുയരുന്ന സമയത്ത് എന്‍വോയ് എയറിന്റെ യാത്രാവിമാനത്തിന് ടേക്ക് ഓഫിന് അനുമതി നല്‍കുകയായിരുന്നു.
സംഭവത്തിന് ഒരാഴ്ച മുമ്പ് തന്നെ മറൈന്‍ വണ്‍ പൈലറ്റുമാരും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരും ആശയവിനിമയ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഭാവിയില്‍ റേഡിയോ ബന്ധം തകരാറിലായാല്‍ മറ്റൊരു കേന്ദ്രം വഴി സന്ദേശം കൈമാറാന്‍ തീരുമാനിച്ചെങ്കിലും ഓഗസ്റ്റ് നാലിന് അതും വിജയിച്ചില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് വൈറ്റ് ഹൗസിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഹെലികോപ്റ്റര്‍ പറന്നുയരുന്ന സ്ഥലം മാറ്റിയതോടെ വിമാനത്താവളത്തിലെ റേഡിയോ സംവിധാനത്തിന് ആവശ്യമായ നേരിട്ടുള്ള സിഗ്‌നല്‍ ബന്ധം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
തുടര്‍ന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ റേഡിയോ റിസീവര്‍ വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്തുനിന്ന് റീഗന്‍ വിമാനത്താവളത്തിലെ കണ്‍ട്രോള്‍ ടവറിന്റെ മുകളിലേക്ക് മാറ്റി. പുതിയ സംവിധാനത്തില്‍ നടത്തിയ പരിശോധനകളില്‍ ആശയവിനിമയം കാര്യമായി മെച്ചപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. സംഭവസമയത്ത് മറൈന്‍ വണ്ണും യാത്രാവിമാനവും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരത്തില്‍ വിമാനങ്ങള്‍ ഏകദേശം 1.3 കിലോമീറ്റര്‍ അകലത്തിലും 215 മീറ്റര്‍ ഉയര വ്യത്യാസത്തിലുമായിരുന്നു എന്നാണ് ചഠടആയുടെ പ്രാഥമിക വിലയിരുത്തല്‍.
എന്‍വോയ് എയര്‍ വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ടേക്ക് ഓഫിന് പിന്നാലെ ട്രംപിന്റെ ഹെലികോപ്ടറിനെക്കുറിച്ച് മുന്നറിയിപ്പ് സന്ദേശം ലഭിച്ചെങ്കിലും മറൈന്‍ വണ്‍ ഹെലികോപ്റ്റര്‍ നേരിട്ട് കാണാന്‍ കഴിഞ്ഞില്ല. മറൈന്‍ വണ്‍ പൈലറ്റുമാര്‍ വിമാനത്തെ ശ്രദ്ധയില്‍പ്പെട്ടതോടെ ഹെലികോപ്റ്ററിന്റെ യാത്ര താല്‍ക്കാലികമായി നിര്‍ത്തുകയും യാത്രാവിമാനം സുരക്ഷിതമായി കടന്നുപോകാന്‍ അനുവദിക്കുകയും ചെയ്തു.
An investigation report states that Trump’s helicopter came close to a passenger plane due to a radio communication failure.

















