swayamvara
pulimoottil

മസാച്യുസെറ്റ്സ് പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയ്ക്കെതിരെ അറസ്റ്റ് വാറന്റ്

മസാച്യുസെറ്റ്സ് പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയ്ക്കെതിരെ അറസ്റ്റ് വാറന്റ്

മസാച്യുസെറ്റ്സ്: മസാച്യുസെറ്റ്സിലെ വോർസെ സ്റ്റർ പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ഒളിവിൽ കഴിയുന്ന ഭാര്യയ്ക്കെതിരെ പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. വോർസെസ്റ്റർ പൊലീസ് ഉദ്യോഗസ്ഥൻ കർട്ട് സോളമൻ (57) മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ കാരൻ സോളമനെ (58) കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ നാലാം ദിവസവും തുടർന്നു.

പൊലീസ്, യു.എസ്. മാർഷൽസ് സർവീസ് ഉൾപ്പെടെയുള്ള സംഘങ്ങളാണ് തിരച്ചിലിൽ പങ്കെടുത്തത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് കാരൻ സോളമനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്ന് വോർസെസ്റ്റർ പൊലീസ് മേധാവി പോൾ സൗസിയർ വാർത്താസ മ്മേളനത്തിൽ പറഞ്ഞു. കാരൻ സോളമൻ ആയുധധാരിയും അപകടകാരിയുമാണെന്നാണ് പൊലീസ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

31 വർഷത്തെ പൊലീസ് സേവനപരിചയമുള്ള കർട്ട് സോളമനെ ചൊവ്വാഴ്ച പുലർച്ചെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. , കാരൻ സോളമൻ First HELP എന്ന പേരിലുള്ള ഫസ്റ്റ് റെസ്പോണ്ടർമാരുടെ ആത്മഹത്യാ പ്രതിരോധ സംഘടനയുടെ സ്ഥാപകയാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുകയും ഫസ്റ്റ് റെസ്പോണ്ടർമാർക്കും അവരുടെ കുടുംബങ്ങൾക്കുമിടയിൽ ആത്മഹത്യാ പ്രതിരോധ ബോധവത്കരണം നടത്തുകയും ചെയ്യുന്ന സംഘടനയാണിത്.കർട്ട് സോളമന്റെ മരണത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ പൊലീസ് മേധാവി തയ്യാറായില്ല. എന്നാൽ അദ്ദേഹത്തിന് ഉണ്ടായ പരിക്കുകൾ മൂർച്ചയുള്ള വസ്തു ഉപയോഗിച്ചുണ്ടായതാണെന്ന് സൗസിയർ വ്യക്തമാക്കി.

Arrest warrant issued for wife of off-duty Massachusetts cop who was found dead in hom

Share Email
LATEST excelnclexrn
More Articles
Top