swayamvara
pulimoottil

ചിക്കാഗോ മലയാളീ അസോസിയേഷന്‍ ജോണ്‍ പുതുശേരില്‍ മെമ്മോറിയല്‍ സോക്കര്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 29ന്

ചിക്കാഗോ മലയാളീ അസോസിയേഷന്‍ ജോണ്‍ പുതുശേരില്‍ മെമ്മോറിയല്‍ സോക്കര്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 29ന്

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോണ്‍ പുതുശ്ശേരില്‍ മെമ്മോറിയല്‍ സോക്കര്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 29ന് നോര്‍ത്ത് ബ്രൂക്കിലുള്ള ടെക്നി പ്രയറി ഫീല്‍ഡില്‍ നടക്കും. 1700 Techny Road, Northbrook ആണ് വേദി.
വന്‍ സമ്മാനത്തുകയുമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി നോര്‍ത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി ടീമുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മികച്ച ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് ആവേശകരമായ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു.


ടൂര്‍ണമെന്റ് മോളി പുതുശ്ശേരില്‍ & ഫാമിലി, രഞ്ജന്‍ എബ്രഹാം & ഫാമിലി, ഷിബു ജോണ്‍ & ഷൈജു സെല്ലുലോയ്ഡ്, ജില്‍സ് വയലുപടിയാനിക്കല്‍ എന്നിവരാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് .
ടൂര്‍ണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മണക്കാട്ട്, ജനറല്‍ സെക്രട്ടറി ബിജു മുണ്ടക്കല്‍, ട്രഷറര്‍ അച്ചന്‍കുഞ്ഞു മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയില്‍, ജോയിന്റ് സെക്രെട്ടറി സാറ അനില്‍, ജോയിന്റ് ട്രെഷറര്‍ പ്രിന്‍സ് ഈപ്പന്‍ എന്നിവരും ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ മനോജ് അച്ചേട്ട്, റിച്ചാര്‍ഡ് സാമുവേല്‍, അതുല്‍ കൃഷ്ണ, അരുണ്‍ കൃഷ്ണ, ഡാനി ജോസഫ് എന്നിവരും ബോര്‍ഡ് അംഗങ്ങളും ചേര്‍ന്നാണ് ടൂര്‍ണമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.


ചിക്കാഗോ മലയാളി സമൂഹത്തിന്റെ കായികമേഖലയിലെ കൂട്ടായ്മയ്ക്കും സൗഹൃദത്തിനും കൂടുതല്‍ കരുത്തേകുന്ന ഈ ടൂര്‍ണമെന്റ് വാശിയേറിയ മത്സരങ്ങള്‍ക്കും ആവേശകരമായ നിമിഷങ്ങള്‍ക്കും സാക്ഷ്യം വഹിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ടൂര്‍ണമെന്റിന്റെ വിജയത്തിനായി കായികപ്രേമികളുടെയും മലയാളി സമൂഹത്തിന്റെയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :


മനോജ് അച്ചേട്ട് 224 522 2470 റിച്ചാര്‍ഡ് സാമുവേല്‍ 847 767 4949
അതുല്‍ കൃഷ്ണ 224 392 8028 അരുണ്‍ കൃഷ്ണ 224 716 1219
ഡാനി ജോസഫ് 847 790 6958

Chicago Malayali Association’s John Puthusseryil Memorial Soccer Tournament on August 29

Share Email
Top