swayamvara
pulimoottil

മിസ് ഫൊക്കാനയ്ക്കും മലയാളി മങ്ക വിജയിക്കും സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് സി.എന്‍ ഗ്ലോബല്‍ മൂവീസ് ടീം

മിസ് ഫൊക്കാനയ്ക്കും മലയാളി മങ്ക വിജയിക്കും സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് സി.എന്‍ ഗ്ലോബല്‍ മൂവീസ് ടീം

പെന്‍സില്‍വാനിയ: മാതൃഭാഷയുടെയും സംസ്‌കാരത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ വെച്ച് നടന്ന ഫൊക്കാനയുടെ 26-ാമത് കണ്‍വെന്‍ഷന്‍ ഗിന്നസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് വലിയ വിജയത്തോടെ സമാപിച്ചു. ഒട്ടേറെ കലാപ്രതിഭകള്‍ അണിനിരന്ന വര്‍ണാഭമായ പരിപാടികളായിരുന്നു ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിയത്. കണ്‍വെന്‍ഷനിലെ മിസ് ഫൊക്കാന, മലയാളി മങ്ക മത്സരങ്ങളരിലെ വിജയികള്‍ക്ക് തങ്ങളുടെ അടുത്ത ചിത്രത്തില്‍ അവസരം നല്‍കുമെന്ന് സി.എന്‍ ഗ്ലോബല്‍ മൂവീസിന്റെ നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു.

കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് സി.എന്‍ ഗ്ലോബലിന്റെ പ്രധാന ലക്ഷ്യമെന്ന് നിര്‍മാതാക്കളായ ലിസി ഫെര്‍ണാണ്ടസും പ്രിന്‍സ് പ്രോസി പള്ളിക്കുന്നേലും വ്യക്തമാക്കി. സി.എന്‍ ഗ്ലോബല്‍ മൂവീസ് നിര്‍മിച്ച സ്വര്‍ഗം, ആഘോഷം എന്നീ ചിത്രങ്ങള്‍ക്ക് ഫൊക്കാന നല്‍കിയ വലിയ പിന്തുണക്ക് അവര്‍ നന്ദി അറിയിച്ചു.

പ്രസിഡന്റ് ഡോ. സജിമോന്‍ ആന്റണിയുടെയും ഫൊക്കാന ടീമിന്റെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ കണ്‍വെന്‍ഷന്റെ വന്‍ വിജയമെന്ന് ലിസി ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഉടമയും കണ്‍വെന്‍ഷന്റെ സജീവ സാന്നിധ്യവുമായ പ്രിന്‍സ് പ്രോസിയുടെ സാന്നിധ്യം ഏറെ സന്തോഷം നല്‍കുന്നുവെന്ന് സജിമോന്‍ ആന്റണി വ്യക്തമാക്കി.

1983 ല്‍ ലളിതമായി തുടക്കമിട്ട ഫൊക്കാന, ഇന്ന് നൂറിലധികം അംഗ സംഘടനകളുടെ കൂട്ടായ്മയായി വളര്‍ന്ന് ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി മാറിയിരിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളി ഹൃദയങ്ങളിലേക്ക് സേവനത്തിന്റെ അമൃതവര്‍ഷം എത്തിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് പ്രസ്ഥാനം മുന്‍പോട്ടു പോകുന്നത്. കേവലം ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ, പ്രവാസികളുടെ ദൈനംദിന ജീവിതത്തെ സ്പര്‍ശിക്കുന്ന നിരവധി ജീവകാരുണ്യ പദ്ധതികള്‍ക്ക് സംഘടന നേതൃത്വം നല്‍കുന്നുണ്ട്

Share Email
LATEST excelnclexrn
More Articles
Top