swayamvara
pulimoottil

മൂന്നു ലക്ഷം കോടിയുടെ പ്രവാസി നിക്ഷേപം വികസനത്തിന് പ്രയോജനപ്പെടുത്തണം: ഫ്രാന്‍സിസ് ജോര്‍ജ് എം.പി

മൂന്നു ലക്ഷം കോടിയുടെ പ്രവാസി നിക്ഷേപം വികസനത്തിന് പ്രയോജനപ്പെടുത്തണം: ഫ്രാന്‍സിസ് ജോര്‍ജ് എം.പി

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാലസ്: കേരളത്തിന്റെ മുന്നോട്ടുള്ള പുരോഗതിയില്‍ പ്രവാസികളായ മലയാളികളുടെ സംഭാവന വളരെ വലുതാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി. ഡാളസ് മലയാളി അസോസിയേഷന്‍ (ഉങഅ) സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ കൃത്യമായ പദ്ധതികള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കുകളില്‍ മൂന്ന് ലക്ഷം കോടി രൂപയോളം പ്രവാസികളുടെ നിക്ഷേപമായി കിടപ്പുണ്ട്. സര്‍ക്കാര്‍ മറ്റ് ഉറവിടങ്ങളില്‍ നിന്ന് ഉയര്‍ന്ന പലിശയ്ക്ക് കടമെടുക്കുന്നതിനേക്കാള്‍ ലാഭകരമായി, പ്രവാസികള്‍ക്ക് ബാങ്ക് പലിശയേക്കാള്‍ ഒന്നുരണ്ട് ശതമാനം കൂടുതല്‍ നല്‍കുന്ന പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ച് ഈ തുക സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗിക്കാന്‍ കഴിയും. ഇത് സര്‍ക്കാരിനും പ്രവാസികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നും കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ പ്രവാസികള്‍ക്ക് ഇതിലൂടെ സാധിക്കുമെന്നും എം.പി കൂട്ടിച്ചേര്‍ത്തു.

പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ സമയത്തും പ്രവാസി സഹോദരങ്ങള്‍ കയ്യും മെയ്യും മറന്ന് നടപ്പാക്കിയ കാരുണ്യ പ്രവര്‍ത്തനങ്ങളും സേവനങ്ങളും കേരള ജനതയ്ക്ക് ഒരിക്കലും മറക്കാനാവില്ല. വിദേശരാജ്യങ്ങളില്‍ പ്രവാസികള്‍ ആര്‍ജിച്ച അറിവും പരിചയസമ്പത്തും നാട്ടില്‍ പ്രയോജനപ്പെടുത്താനുള്ള അനുകൂല അന്തരീക്ഷവും അവസരവും ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഫ്രാന്‍സിസ് ജോര്‍ജ് എം.പി ഓര്‍മിപ്പിച്ചു.

നമ്മുടെ പുതിയ തലമുറയെ നാടുമായി ബന്ധപ്പിച്ചു നിര്‍ത്താനും, പുതിയ സംരംഭങ്ങളില്‍ പങ്കാളികളാക്കാനും, അവരെ നാട്ടിലേക്ക് അടുപ്പിക്കാനും മലയാളി അസോസിയേഷനുകള്‍ക്ക് വലിയ പങ്കുണ്ട്. സംഘടനകള്‍ക്ക് ഇത്തരം നല്ല കാര്യങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. ലോകമെമ്പാടുമുള്ള മലയാളികളുടെ ദേശീയ ഉത്സവമായ ഓണനാളുകളില്‍ സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കുകയാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് എം.പി വ്യക്തമാക്കി.

Expatriate investments worth ?3 lakh crore should be utilized for development: Francis George MP.

Share Email
Top