swayamvara
pulimoottil

‘ഉഷാറാക്ക്’, കുട്ടി സഖാക്കളെ വീഡിയോ കോള്‍ വിളിച്ച് പിണറായി’; ലാല്‍സലാം; വിഡിയോ വൈറല്‍

‘ഉഷാറാക്ക്’, കുട്ടി സഖാക്കളെ വീഡിയോ കോള്‍ വിളിച്ച് പിണറായി’; ലാല്‍സലാം; വിഡിയോ വൈറല്‍
Share Email

‘കുട്ടി സഖാവ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ നീക്കം ചെയ്തതിന് പിന്നാലെ വൈറലായ ബാലസംഘം പ്രവർത്തകരെ പൂർവ്വ മുഖ്യമന്ത്രി പിണറായി വിജയൻ വാട്ട്‌സ്ആപ്പ് വീഡിയോ കോളിൽ വിളിച്ചു. തിരൂർ വെട്ടം പഞ്ചായത്തിലെ മുറിവഴിക്കൽ ഹെൽത്ത് സെന്റർ യൂണിറ്റിലെ ഭാരവാഹികളായ മുഹമ്മദ് സിയാനെയും കൂട്ടുകാരെയുമാണ് അദ്ദേഹം വിളിച്ച് വിശേഷങ്ങൾ അന്വേഷിച്ചതും ലാൽസലാം പറഞ്ഞ് ആശംസകൾ അറിയിച്ചതും.

കുട്ടികൾ സ്വന്തമായി നിർമ്മിച്ച ഓഫീസും ഭാരവാഹികളെയും പരിചയപ്പെടുത്തുന്ന വീഡിയോ ലക്ഷക്കണക്കിന് ആളുകൾ കണ്ടതിന് പിന്നാലെയാണ് അക്കൗണ്ട് പൂട്ടിയത്. ഇതിനെതിരെ മെറ്റയ്ക്ക് പരാതി നൽകിയ കുട്ടികൾ, പിണറായി വിജയന്റെ ആശംസകൾ ഏറ്റുവാങ്ങി പുതിയ അക്കൗണ്ടിലൂടെ ഇൻസ്റ്റഗ്രാമിൽ വീണ്ടും സജീവമായിട്ടുണ്ട്.

പന്തയം വെച്ച് നേരത്തെ ശ്രദ്ധേയനായ സിയാനും സംഘത്തിനും പിന്തുണയുമായി ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കിയതിനെ അതിജീവിച്ച് കുട്ടികൾ സോഷ്യൽ മീഡിയയിൽ തരംഗമായി തുടരുകയാണ്.

Former CM Pinarayi Vijayan Video Calls Viral ‘Kutti Sakhavu’ Kids After Meta Removes Account

Share Email
Top