Caritas hospital

രണ്ടുതവണ ലോക ചാമ്പ്യൻ ബോക്സർ സോളാനി ടെതെ വെടിയേറ്റു മരിച്ചു

രണ്ടുതവണ ലോക ചാമ്പ്യൻ ബോക്സർ സോളാനി ടെതെ വെടിയേറ്റു മരിച്ചു

ദക്ഷിണാഫ്രിക്ക: രണ്ടുതവണ ലോക ബോക്സിങ് ചാമ്പ്യനായിരുന്ന സോളാനി ടെതെ (38) ദക്ഷിണാഫ്രിക്കയിലെ എംദാത്സെയ്‌നിൽ തന്റെ വീടിന് പുറത്തുവെച്ച് വെടിയേറ്റു മരിച്ചു.

വെള്ളിയാഴ്ച രാത്രി 6:30-ഓടെ കാറിൽ വീട്ടിലെത്തി ഗേറ്റ് തുറക്കാൻ കാത്തുനിൽക്കവെ, മുഖംമൂടി ധരിച്ചെത്തിയ രണ്ട് അജ്ഞാതർ ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

വെടിയേറ്റ ഉടൻ കാർ മുറ്റത്തേക്ക് ഇടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും ടെതെ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന 27 കാരിയായ യുവതിക്ക് പരിക്കേറ്റു ചികിത്സയിലാണ്.

മുൻ ഐ.ബി.എഫ് (IBF), ഡബ്ല്യു.ബി.ഒ (WBO) ചാമ്പ്യനാണ്. 2017-ൽ വെറും 11 സെക്കൻഡിൽ എതിരാളിയെ നോക്കൗട്ട് ചെയ്ത് ലോകകപ്പ് മത്സരത്തിലെ ഏറ്റവും വേഗതയേറിയ നോക്കൗട്ട് റെക്കോർഡ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.

Share Email
LATEST excelnclexrn
More Articles
Top