വാഷിംഗ്ടണ്‍: അമേരിക്കയുടെ തെക്കു പടിഞ്ഞാ റന്‍ മേഖലയില്‍ ദിവസങ്ങളായി തുടരുന്ന കൊടുംചൂട് രാജ്യത്തിന്റെ മധ്യഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. സെപ്റ്റംബര്‍ ആദ്യ ആഴ്്ച്ചയും ശക്തമായ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഹീറ്റ് ഇന്‍ഡക്‌സ് പ്രകാരം മിസോറിയിലെ കന്‍സാസ് സിറ്റി, അയോവയിലെ ഡെസ് മൊയിന്‍സ് എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന ചൂട് 100 ഡിഗ്രി ഫാരന്‍ഹീറ്റിന് തുല്യമാകും. ചൊവ്വാഴ്ചയോടെ ഷിക്കാഗോയിലും 90 ഡിഗ്രി ഫാരന്‍ഹീറ്റിന്റെ ഉയര്‍ന്ന നിരക്കിലെത്തും.
വടക്കന്‍ കരോലിനയിലെ ഷാര്‍ലറ്റ്, റാലി, വിര്‍ജീനിയയിലെ റിച്ച്മണ്ട്, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളില്‍ ചൂടും ഈര്‍പ്പവും ഉയര്‍ന്ന് ഹീറ്റ് ഇന്‍ഡക്‌സ് 100 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളിലെ ത്തുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ പ്ലെയിന്‍സ്, മിഡ്-അറ്റ്‌ലാന്റിക് മേഖലകളില്‍ രാത്രിയിലും ശക്തമായ ചൂടിനു സാധ്യത കാണുന്നു.
അതേസമയം, ചൂട് കിഴക്കന്‍ മേഖലകളിലേക്ക് നീങ്ങുന്നതിനിടെ അപ്പര്‍ മിഡ്വെസ്റ്റിലും വടക്കുകിഴക്കന്‍ മേഖലകളിലും മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ പെട്ടെന്നുള്ള വെള്ളപ്പൊ ക്ക ത്തിനും ശക്തമായ കൊടുങ്കാറ്റിനും സാധ്യത യുള്ളതിനാല്‍ ജാഗ്രത നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ, അരിസോണയിലെ ഗ്രാന്‍ഡ് കാന്യണ്‍ ദേശീയോദ്യാനത്തില്‍ ശനിയാഴ്ചയുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയോ വിവരമില്ലാതാവുകയോ ചെയ്തതായി അധികൃതര്‍ അറിയിച്ചു. 60ലേറെ പേരെ ഹെലികോപ്റ്റര്‍ മാര്‍ഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കൂടുതല്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും തുടരുകയാണ്.
Heatwave likely in the US during the first week of September: High-alert warning issued.

















