swayamvara
pulimoottil

കേരള തനിമയില്‍ ആറാടി ഒരുമ ഓണം 2026

കേരള തനിമയില്‍ ആറാടി ഒരുമ ഓണം 2026

ജോസഫ് തോമസ് ഹ്യൂസ്റ്റണ്‍

മിസോറി സിറ്റി : ഔര്‍ റിവര്‍സ്റ്റോണ്‍ യുണൈറ്റഡ് മലയാളീ അസോസിയേഷന്‍ -ഒരുമയുടെ ഈ വര്‍ഷത്തെ ഓണം ഇക്കഴിഞ്ഞ ശനിയാഴ്ച ആഗസ്റ്റ് 22 നു സ്റ്റാഫോര്‍ഡ്ഷയറില്‍ ഉള്ള ക്‌നാനായ കാത്തോലിക് സൊസൈറ്റി കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് അത്യാഘോഷപൂര്‍വ്വം നടത്തപ്പെട്ടു.
നിറദീപം കയ്യിലേന്തിയ മലയാളി മങ്കമാര്‍ , നര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയേയും വിശിഷ്ടതിഥികളെയും വേദിയിലേക്ക് ആഘോഷമായി ആനയിച്ചു. മാവേലി തമ്പുരാനും വിശിഷ്ടാതിഥികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് തിരി തെളിച്ച ആഘോഷങ്ങള്‍ കേരള തനിമയിലും പാരമ്പര്യത്തിലും ഊന്നിയതും ഏറെ മികവ് പുലര്‍ത്തിയതും ആയിരുന്നു.ഒരുമ പ്രസിഡന്റ് ഡോ : ജോസ് തൈപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് ലൂണ വിക്ടര്‍ സ്വാഗതവും സെക്രട്ടറി റോബി ജേക്കബ് കൃതജ്ഞതയും രേഖപ്പെടുത്തി.

സെലിബ്രിറ്റി ഗസ്റ്റ് പ്രശസ്ത സിനിമ താരവും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി, വിശിഷ്ടാഥിതിമാരായ കൗണ്ടി ജഡ്ജ് ജൂലി മാത്യു, കൗണ്ടി ക്യാപ്റ്റന്‍ മനോജ് പൂപ്പാറയില്‍ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു. ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ആയ ധനാനി ഗ്രൂപ്പ് എംഡി നിക്ക് ധനാനി ഓണാശംസകള്‍ നേര്‍ന്നു സംസാരിക്കുന്നതോടൊപ്പം നിരവധി ഐപാഡുകള്‍ ഒരുമ കുടുംബങ്ങള്‍ക്ക് സമ്മാനമായി നല്‍കി . പ്ലാറ്റിനം സ്‌പോണ്‍സര്‍ ഡോ . സ്‌നേഹ സേവ്യര്‍, ഗോള്‍ഡ് സ്‌പോണ്‍സര്‍മാരായ അറ്റോണി ദീപ പോള്‍ , ഡോ . സര്‍ഫറാസ് അലി , ഡോ . സല്‍മാന്‍ അലി , ഡോ സുധീര്‍ ശങ്കര്‍ , ഡോ . അനില ശങ്കര്‍ , ജോണ്‍ ബാബു CPA , സുരേഷ് അപ്പന ബസാര്‍ , പോള്‍ ആന്‍സ് ഗ്രോസറി എന്നിവരെ ആദരിച്ചു .
തിരുവാതിര , മോഹിനിയാട്ടം , കോലടി നൃത്തം , ബോളിവുഡ് ഡാന്‍സ് , ജീടോം, വിനോയ് എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഹാസ്യ നാടകം , കരോക്കെ ഗാനമേള തുടങ്ങിയ കലാപരിപടികള്‍ കാണികളുടെ കണ്ണില്‍ കുളിര്‍മഴ പെയ്യിച്ചു .

നിരവധി സാരികളുടെ നറുക്കെടുപ്പ് , ഫിഫ ലോക കപ്പ് പ്രവചന മത്സരം , ഒരുമ റീല്‍ മത്സരം, ഒരുമ മങ്ക മന്നന്‍ മത്സരം തുടങ്ങിയ ഇനങ്ങള്‍ ആഘോഷത്തിന് മാറ്റ് കൂട്ടി. വിധു അജയ് , വിശാല്‍ എന്നിവര്‍ എം സി മാരായി ആദ്യാവസാനം വേദിയെയും ആഘോഷങ്ങളെയും ഉത്സാഹഭരിതമാക്കി. അപ്പന ബസാറിന്റെ കലവറയില്‍ നിന്നും കേരളത്തിന്റെ മുഴുവന്‍ രുചിക്കൂട്ടുകളും ആവാഹിച്ച നാവില്‍ കൊതിയൂറുന്ന വിഭവ സമൃദ്ധമായ ഓണസദ്യ ജനങ്ങളുടെ പ്രത്യേക പ്രശംസക്ക് അര്‍ഹമായി.
യൂത്തു ലീഡര്‍ഷിപ്പ് അംഗങ്ങളായ ഡാനിയേല്‍ ചക്കാലക്കല്‍ , ഹന്നാ പോള്‍ , ഷോണ്‍ തൈപ്പറമ്പില്‍, അലീന ജേക്കബ് , കരണ്‍ കണ്ണേരി, ധ്രുവ് വര്‍മ്മ , ദിയ അജയ് , ജിയ വിക്ടര്‍. അഡൈ്വസര്‍ ജോണ്‍ ബാബു ,ജോയിന്റ് സെക്രട്ടറി ലിസ്സി , ട്രെഷറര്‍ അജി ജോസഫ് , ജോയിന്റ് ട്രെഷറര്‍ ജോസഫ് തോമസ് ,എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ : ഡിസ്നി ജോണ്‍ , മേരി ജേക്കബ് , ആന്‍സി കുര്യന്‍ , ജോണ്‍ ആന്റണി , മജേഷ് ജോണ്‍ ,സെബാസ്റ്റ്യന്‍ തോമസ് , ജോയ് പൗലോസ് , മാത്യു ചെറിയാന്‍ , അനില്‍ ഗോപിനാഥ് , മാത്യു ചാണ്ടപിള്ളൈ എന്നിവര്‍ ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി

Immersed in the essence of Kerala: Onam 2026 Togetherness

Share Email
Top