സജു വര്‍ഗീസ്
ഫിലഡൽഫിയ: ഇന്ത്യ പ്രവാസി മാധ്യമപ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി പരസ്പരം സഹകരിക്കുകയും പിന്തുണയ്ക്കുകയും സമൂഹത്തോടും മാധ്യമ ലോകത്തോടും ഏകീകൃതമായ ശബ്ദമായി പ്രവർത്തിക്കുകയും ചെയ്യുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA) ഫിലഡൽഫിയ ചാപ്റ്ററിന്റെ 2026-2027 പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 30-ആം തീയതി 5 മണിക്ക് ഫിലഡൽഫിയ Ascension church (10197 Northeast Ave, Philadelphia, PA 19116) ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായി നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.ഈ ചടങ്ങ് കലാസാംസ്കാരിക സാമൂഹിക മാധ്യമ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യവും അനുഗ്രഹവുംകൊണ്ട് ധന്യമാകും.
ട്രൈസ്റ്റേറ്റ് മേഖലയിലെ നിരവധി വിശിഷ്ട വ്യക്തികൾ പങ്കുചേരുന്ന ഈ ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തുന്നത് ഫിലഡൽഫിയ സിറ്റി കൗൺസിൽ മെമ്പറും അമേരിക്കൻ ശാസ്ത്രജ്ഞയും രാഷ്ട്രീയപ്രവർത്തകയും വനിതാ അവകാശ പ്രവർത്തകയുമായ Dr.നീന അഹമ്മദ് ആണ് . സ്പെഷ്യൽ ഗസ്റ്റ് ആയി മലയാള സാഹിത്യ ആത്മീയ പ്രവർത്തനങ്ങളിൽ സജീവമായ പ്രൊഫസർ കോശി തലക്കലും നിങ്ങളെ അഭിസംബോധന ചെയ്യുന്നു .കൂടാതെ സൗത്ത് ഇന്ത്യൻ സിനി ആർട്ടിസ്റ്റ് സുവർണ്ണ വർഗീസും, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡൻറ് Dr.ആനി ലിബുവും അതിഥികളായി ഈ ചടങ്ങിൽ പങ്കെടുക്കുന്നു.
ഇന്ത്യൻ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്റർ ഭാരവാഹികൾ ലിജോ ജോർജ് (പ്രസിഡൻറ് ),എബിൻ സെബാസ്റ്റ്യൻ (സെക്രട്ടറി), റോജിഷ് സാമുവൽ (ജോയിൻറ് ട്രഷറർ) ,സുധാ കർത്താ (വൈസ് പ്രസിഡൻറ്) ,ജോർജ് ഓലിക്കൽ (ജോയിൻറ് സെക്രട്ടറി),സജു വർഗീസ്( ജോയിൻറ് ട്രഷറർ) ഏവരെയും ഈ സുദിനത്തിലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

















