swayamvara
pulimoottil

ഐഒസി ഹ്യൂസ്റ്റൺ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ തൃത്താല എംഎൽഎ വി.ടി ബൽറാമിന് സ്വീകരണം നൽകി

ഐഒസി ഹ്യൂസ്റ്റൺ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ തൃത്താല എംഎൽഎ വി.ടി ബൽറാമിന് സ്വീകരണം നൽകി

ഹ്യൂസ്റ്റൺ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്( ഐഒസി) ഹ്യൂസ്റ്റൺ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ തൃത്താല എംഎൽഎ വി.ടി ബൽറാമിന് സ്വീകരണം നൽകി.

നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന കോൺഗ്രസിനും ഐക്യ ജനാധിപത്യ മുന്നണിക്കും എല്ലാവിധ പിന്തുണയും അറിയിക്കുന്നതായി പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

വി.ടി ബൽറാം എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ ജനാധിപത്യത്തിന്റെ സമകാലിക വിഷയങ്ങൾ, പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ പങ്കാളിത്തം, കേരളത്തിൻ്റെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ എന്നീ വിഷയങ്ങളെപ്പറ്റി അദ്ദേഹം സംസാരിച്ചു. കൂടാതെ ലഭിച്ച സ്നേഹോഷ്മളമായ സ്വീകരണത്തിന് ഐഒസി ഹൂസ്റ്റൺ ചാപ്റ്ററിനെ എം എൽ എ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമയുടെ ഇൻറർനാഷണൽ ഫാമിലി കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ.

ചടങ്ങിൽ തോമസ് ഓലിയാകുന്നേൽ, സാജൻ ജോൺ, ഷിജു മോൻ, മിഖായേൽ, കോശി , ജോയി എൻ സാമുവേൽ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

ioc huston chapter warm welcome to v t belram

Share Email
LATEST excelnclexrn
Top